April 27, 2024

വിസ തട്ടിപ്പ് നടത്തിയ യുവാവ് പോലീസ് പിടിയിലായി

0
Newswayanad Copy 1852.jpg
മാനന്തവാടി: വിസ തട്ടിപ്പ് നടത്തിയ യുവാവ് പോലീസ് പിടിയിലായി.കാവുമന്ദം സ്വദേശിയില്‍ നിന്നുംസിങ്കപ്പൂരില്‍ ജോബ് വിസ നല്‍കാം എന്ന് വാഗ്ദാനം നല്‍കി ഒരു ലക്ഷത്തി പതിമൂന്നായിരം രൂപ തട്ടിയെടുത്ത ചെന്നൈ സ്വദേശി ആയ വസന്തകുമാര്‍ (41) നെ വയനാട് സൈബര്‍ പോലീസ് ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്തു. പടിഞ്ഞാറത്തറ പോലീസ് 2017 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തിയതിൽ  വ്യാജ സിം കാര്‍ഡുകളും ബാങ്ക് അക്കൗണ്ട് കളും ഉപയോഗിച്ചു തട്ടിപ്പ് നടത്തിയ പ്രതിയെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ വയനാട് ജില്ലാ പോലീസ് മേധാവി 2021 അവസാനം കേസിന്റെ അന്വേഷണം വയനാട് സൈബര്‍ െ്രെകം പോലീസിനെ എല്‍പ്പിക്കുകയായിരുന്നു.വയനാട് സൈബര്‍ സ്‌റ്റേഷനിലെ എസ്.സി.പി.ഒ അബ്ദുല്‍ ഷുക്കൂര്‍, റിയാസ് എം എസ്. വിനീഷ്  എന്നിവര്‍ ചെന്നൈയില്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്. മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *