April 27, 2024

വയനാട് മെഡിക്കൽ കോളേജ് ജനങ്ങൾക്ക് ഉപകരിക്കുന്ന സ്ഥലത്ത് സ്ഥാപിക്കണമെന്ന് നാഷണൽ പീപ്പിൾസ് ഫോറം ജില്ലാ കമ്മിറ്റി

0
Img 20220321 192022.jpg
ബത്തേരി : വയനാടൻ ജനതയ്ക്ക് നൂറ്റാണ്ടുകളായി നല്ലൊരു മെഡിക്കൽ കോളേജ് ഇവിടെ ഇല്ലാത്തതിനാൽ ചുരമിറങ്ങി വേണം മെച്ചപെട്ട ചികിത്സക്ക് കോഴിക്കോടിന് പോകേണ്ടത് .
എന്നാൽ വയനാട്ടിൽ മെഡിക്കൽ കോളേജ് വയനാട്ടുകാർക്ക് ഉപകരിക്കുന്ന സ്ഥലത്ത് സ്ഥാപിക്കുകയാണെങ്കിൽ ഈ പ്രശ്നം പരിഹരിക്കാനാകുമെന്ന് നാഷണൽ പീപ്പിൾസ് ഫോറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കണ്ണൂർ ജില്ലയോട് ചേർന്നുള്ള ബോയ്സ് ടൗണിൽ മെഡിക്കൽകോളേജ് പണിയാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം.പത്ത് ശതമാനം വയനാട്ടുകാർക്ക് പോലും ഉപകരിക്കാത്ത സ്ഥലം ഏറ്റെടുത്ത് കോളേജ് പണിയുന്നത് വയനാടി ന്റെ പേരിൽ കണ്ണൂർ കോളേജ് അനുവദിക്കുന്നതിന് സമ്മാനമാണ്. മാർച്ച് 22 ന് എൻഡോസൾഫാൻ ഇരകൾ കാസർഗോഡ് കലക്ടറേറ്റിൽ നടത്തുന്ന ബഹുജന മാർച്ചിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കും. ബത്തേരി ചേർന്ന ജില്ലാ യോഗത്തിൽ പ്രസിഡണ്ട് പി. പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ചു.ഗഫൂർ വെണ്ണിയോട്, സി. പി അഷറഫ്, അഷ്‌റഫ്‌ പൂലാടൻ വൈത്തിരി, സൈയ്ഫു തുടങ്ങി യവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *