May 2, 2024

വനത്തിൽ അറവ് മാലിന്യം തള്ളുന്നത് പതിവാകുന്നു

0
Img 20220328 121750.jpg
പേരിയ: അതീവ പരിസ്ഥിതി സംരക്ഷിത മേഖലയായ പേരിയ, ചന്ദനത്തോട് വനത്തിൽ അറവ് മാലിന്യം തള്ളിയതായ് കണ്ടെത്തി. വനത്തോട് ചേർന്നൊഴുകുന്ന പുഴയിലും വൻതോതിൽ.
മാലിന്യങ്ങൾ പതിവായി ചാക്കു കെട്ടിലാക്കി വലിച്ചെറിയുന്നത് മൂലം കുടിവെള്ളവും കാടും മലിനമായിരിക്കയാണ്. ഔഷധ സസ്യ സംരക്ഷണ മേഖലയിലൂടെ ഒഴുകിയെത്തുന്ന അരുവികളും , മലിനമാക്കപെടുന്നുണ്ട് , ഇതിന്റെ ദൂഷ്യഫലമായാവാം കുരങ്ങ് പോലുള്ള ജീവികൾ ചത്തൊടുങ്ങുന്നു . പരിസ്ഥിതി പ്രവർത്തകരും , ഡിപ്പാർട്ട്മെന്റും, നാട്ടുകാരും ചേർന്ന് വനം മാലിന്യമുക്ത പ്രവർത്തനത്തിലേർപെട്ടു കൊണ്ടിരിക്കുമ്പോൾ , വീണ്ടും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരും പരിസ്ഥിതി സംഘടനകളും നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രശ്നത്തിന് പരിഹാരമായിട്ടില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *