April 26, 2024

കേന്ദ്രസര്‍ക്കാര്‍ ഭാരതത്തിലെ ജനകോടികളെ കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ പണയം വയ്ക്കുന്നു: പി പി ആലി

0
Img 20220328 131713.jpg
 കല്‍പ്പറ്റ : ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യം ഉയര്‍ന്നുകേട്ട ഭാരതത്തിലെ സാധാരണക്കാരും തൊഴിലാളികളും കര്‍ഷകരും ആയ ജനകോടികളെ കോര്‍പ്പറേറ്റുകള്‍ക്ക് മുമ്പില്‍ പണയം വയ്ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി പറഞ്ഞു. ദ്വിദിന പണിമുടക്കിന്റെ ഭാഗമായി നടന്ന ധര്‍ണ്ണസമരങ്ങളുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളെയും സാധാരണക്കാരെയും ദ്രോഹിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ നടക്കുന്ന സമരം വിജയത്തിലെത്തുക തന്നെ ചെയ്യും. എഴുപതില്‍ അധികം ആളുകള്‍ മരിച്ചു വീണിട്ടും കര്‍ഷകര്‍ ഇച്ഛാശക്തിയോടെ സമരം ചെയ്ത് വിജയം നേടിയത് അതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥിരം തൊഴില്‍ എന്ന തൊഴിലാളികളുടെ ന്യായമായ അവകാശത്തെ ഇല്ലാതാക്കാനും തൊഴിലുറപ്പ് പദ്ധതി പോലും അട്ടിമറിക്കാനും മുന്‍കാല ഗവണ്‍മെന്റ് കളുടെ സംഭാവനയായ പൊതുമേഖലാസ്ഥാപനങ്ങള്‍ വില്‍ക്കുകയോ വാടകയ്ക്ക് കൊടുക്കുകയോ ചെയ്തു ധനസമാഹരണം നടത്താനും മാത്രം ശ്രദ്ധ ചെലുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളി സമരങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോയാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു. സികെ ശശീന്ദ്രന്‍, കൂട്ടായി ബഷീര്‍, സി മൊയ്തീന്‍കുട്ടി, ടി മണി, ഡി രാജന്‍, കെ സുഗതന്‍, സി ജയപ്രസാദ്, കെ റഫീഖ്, വി ഹാരിസ്, പി കെ അബു, കെ കെ രാജേന്ദ്രന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *