തരുവണ മീത്തൽ മഹല്ല് കമ്മിറ്റി: ലഹരിക്കെതിരെ ജനകീയ കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു

തരുവണ: ജീവിതത്തിന്റെ താളം കെടുത്തുന്ന ലഹരിയുടെ ഇരുളിലേക്ക് ഇനിയൊരാളെയും വിട്ടു കൊടുക്കില്ലെന്ന പ്രതിജ്ഞയുമായി തരുവണ മീത്തൽ മഹല്ല് കമ്മിറ്റി ജനകീയ കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു.വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ യുള്ള ബോധവൽക്കരണ ക്ലാസിൽ സ്ത്രീകളും, കുട്ടികളുമടക്കം മഹല്ലിലെ മുഴുവൻ ആളുകളെയും അണി നിരത്താൻ സംഘടകർക്കു കഴിഞ്ഞു. ക്ലാസ്സ് വെള്ളമുണ്ട അഡിഷണൽ എസ്. ഐ. മൊയ്‌ദു ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് പി. സി. ഇബ്രാഹിം ഹാജി അധ്യക്ഷം വഹിച്ചു. സെക്രട്ടറി കെ. പി. മമ്മൂട്ടി സ്വാഗതം പറഞ്ഞു.വെള്ളമുണ്ട സ്റ്റേഷനിലെ റഹീം ക്ലാസ്സ് എടുത്തു. ബാസിം ഗസ്സലി മുഖ്യ പ്രഭാഷണം നടത്തി.പി. സൂപ്പി, എം. മമ്മുമാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.



Leave a Reply