വിമുക്തി മിഷൻ്റെ ഭാഗമായി ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ സ്കിറ്റ് എന്നിവ സംഘടിപ്പിച്ചു

കൽപ്പറ്റ : കൽപ്പറ്റ എക്സൈസ് സർക്കിൾ പാർട്ടി വിമുക്തി മിഷൻ്റെ ഭാഗമായി ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കൽപ്പറ്റ പുതിയസ്റ്റാൻഡ് പരിസരത്തു വെച്ച് മുണ്ടേരി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളുമായി ചേർന്ന് ഫ്ളാഷ് മോബ്, ലഹരി വിരുദ്ധ സ്കിറ്റ് എന്നി പ്രോഗ്രാമുകൾ സംഘടിപ്പിച്ചു.കൽപ്പറ്റ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ കെ. അജിത ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് വി.പി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.കൽപ്പറ്റ പോലീസ് സബ് ഇൻസ്പെക്ടർ ജിഷ്ണു എം എസ്, വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.വർത്തമാന കാലഘട്ടത്തിൽ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി എന്ന മാരക വിപത്തിനെ ഉന്മൂലനം ചെയ്യുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളുവാൻ വിദ്യാർത്ഥികളോട് ഉദ്ഘോഷിച്ചു.



Leave a Reply