April 26, 2024

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; കേന്ദ്രാവിഷ്കൃത പദ്ധതി ഓൺലൈൻ സർവേ ആരംഭിച്ചു

0
Img 20221008 Wa00212.jpg
കൽപ്പറ്റ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ വയനാട് ജില്ലയിൽ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി തിരഞ്ഞെടുത്ത മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകളിൽ സർവേ ആരംഭിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ചീക്കല്ലൂർ കൂനുമ്മേൽകുന്ന് കോളനിയിൽ ഗൂഗിൾ ഫോമിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചീരുവിൽ നിന്ന് വിവരം ശേഖരിച്ചാണ് സർവേ ആരംഭിച്ചത്. സർവേക്ക് മുന്നോടിയായി ജില്ലയിലെ പ്രേരക്മാർക്കും , വളണ്ടിയർ ടീച്ചർമാർക്കും സർവേ പരിശീലനം ഗൂഗിൾ ഓൺലൈനിൽ നടത്തിയിരുന്നു. ഗൂഗിൾ ഓൺലൈൻ ആയാണ് സർവേ നടക്കുന്നത്. ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുത്ത സന്നദ്ധ സേവന വളണ്ടിയർമാർമാരും, തിരഞ്ഞെടുത്ത പത്ത്, ഹയർ സെക്കണ്ടറി തുല്യതാ പഠിതാക്കളും സർവേ എടുക്കും. ജില്ലയിലെ ജനപ്രതിനിധികൾ,നോഡൽ പ്രേരക്മാരും, പ്രേരക്മാർ, കുടുംബശ്രീ എന്നിവർ സർവേ നിയന്ത്രിക്കും. ജില്ലയിൽ രണ്ട്  മുനിസിപ്പാലിറ്റി, എട്ട്  ഗ്രാമപഞ്ചായത്തുകളിലാണ് നിരക്ഷരരെ കണ്ടെത്തുന്നത്. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുമ ടീച്ചർ സ്വാഗതം പറഞ്ഞു. ജില്ലാ കോ-ഓർഡിനേറ്റർ സ്വയ നാസർ പദ്ധതി വിശദീകരണം നടത്തി.കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ അധ്യക്ഷയായിരുന്നു.
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കുഞ്ഞായിഷ
ചീക്കല്ലൂർ വാർഡ് മെമ്പർ സുജേഷ് ,
വാർഡ് മെമ്പർ ,പി കെ സരിത, ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ് എം ദേവകുമാർ ,
എഡിഎസ് സെക്രട്ടറി കാർത്യായനി ചന്ദ്രൻ നോഡൽ പ്രേരക്
ബേബി ജോസഫ്,
സുസ്മിത , പ്രഭാവതി, മിനിമോൾ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *