മാനന്തവാടി ഉപജില്ല സ്കൂൾ കായികമേളയ്ക്ക് തുടക്കമായി

മാനന്തവാടി : മാനന്തവാടി ഉപജില്ല സ്കൂൾ കായികമേള മാനന്തവാടി ജിവിഎച്ച്എസ്എസ് ഗ്രൗണ്ടിൽ ആരംഭിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം എം ഗണേഷ് പതാക ഉയർത്തി .പിടിഎ പ്രസിഡണ്ട് പി പി ബിനു ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സലിം അൽത്താഫ് ,പ്രോഗ്രാം കൺവീനർ പി മുരളീദാസ് ,ആർ ഡി എസ് എ സെക്രട്ടറി ബിജൂഷ് കെ ജോർജ്,അധ്യാപക സംഘടന പ്രതിനിധികൾ, എച്ച് എം ഫോറം ഭാരവാഹികൾ പിടിഎ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ആദ്യദിവസം 13 ഇനങ്ങൾ പൂർത്തിയായപ്പോൾ ജിഎച്ച്എസ്എസ് കാട്ടിക്കുളം 22 പോയിന്റുകളോടെ ഒന്നാം സ്ഥാനത്തും സെൻ്റ് കാതെറൈൻസ് ഹയർസെക്കൻഡറി സ്കൂൾ പയ്യമ്പള്ളി 16 പോയൻ്റുകളോടെ രണ്ടാംസ്ഥാനത്തും എത്തി.14 പോയിന്റുകളുമായി സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ ദ്വാരകയാണ് മൂന്നാം സ്ഥാനത്ത്. രാവിലെ ഏഴുമണിക്ക് 5 കിലോമീറ്റർ നടത്ത മത്സരങ്ങളോടെയാണ് രണ്ടാം ദിവസത്തെ കായികമേളയ്ക്ക് തുടക്കം കുറിക്കുക .രാവിലെ പത്തരയ്ക്ക് മേളയുടെ ഔപചാരികമായ ഉദ്ഘാടനം ബഹു:മാനന്തവാടി എംഎൽഎ ഒ ആർ കേളു നിർവഹിക്കും. ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച വിനോദ് കുമാർ പി വി ,ടെല്‍മി ജോൺസൺ, എന്നിവരെ ആദരിക്കും. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വിവിധ ജനപ്രതിനിധികൾ പങ്കെടുക്കും ബുധനാഴ്ചയാണ് മേളയുടെ സമാപനം.



Leave a Reply