ചീരാലില്‍ കടുവ ഭീതി ഒഴിഞ്ഞില്ല : ഇന്നും രണ്ടു പശുക്കളെ ആക്രമിച്ചു

ചീരാൽ : കടുവ ഭീതി ഒഴിയാതെ ചീരാൽ . ദിവസങ്ങളുടെ ഇടവേളയ്ക്കുശേഷം ചീരാലില്‍ കടുവയുടെ സാന്നിധ്യം. വ്യാഴാഴ്ച രാത്രി ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ രണ്ട് പശുക്കളെ ആക്രമിച്ചു. കണ്ടര്‍മല വേലായുധന്‍, കരുവള്ളി ജെയ്‌സി എന്നിരുടെ പശുക്കളെയാണ് ആക്രമിച്ചത്. ഗുരുതരമാണ് രണ്ട് പശുക്കളുടെയും പരിക്ക്. ആഴ്ചകളായി കടുവ ഭീതിയിലാണ് ചീരാലും സമീപ പ്രദേശങ്ങളും. ഇതിനകം നിരവധി വളര്‍ത്തുമൃഗങ്ങളെ കൊല്ലുകയും പരിക്കേല്‍പ്പിക്കുകയും ജനങ്ങളെ ഭീതിയിലാക്കുകയും ചെയ്ത കടുവയെ പിടികൂടുന്നതിനു രണ്ട് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മയക്കുവെടി പ്രയോഗിച്ചു പിടിക്കാനും നീക്കമുണ്ട്.



Leave a Reply