ബൈക്ക് മോഷണ കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
കൽപ്പറ്റ : നിരവധി മോഷണ കേസുകളിലെ പ്രതിയെ പടിഞ്ഞാറത്തറ പോലീസ് മൈസൂരുവിൽ നിന്ന് പിടികൂടി. പടിഞ്ഞാത്തറ, കുപ്പാടിത്തറ, കാവുമന്ദം എന്നിവിടങ്ങളിൽ നിന്ന് പല തവണ ബൈക്കുകൾ മോഷ്ടിച്ച കുപ്പാടിത്തറ കുന്നത്ത് ഇജ്ലാൽ (30) നെയാണ് മൈസൂരിൽ ഒളിവിൽ കഴിയവെ പടിഞ്ഞാറത്തറ എസ്.ഐ. ഇ.കെ. അബൂബക്കറും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും. പോലീസ് സംഘത്തിൽ ശ്രീജേഷ്, സജീർ , വിജിത്ത്, ജംഷീർ ,അനിൽകുമാർ എന്നീ പോലീസുകാരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Leave a Reply