കടുവയെ പിടികൂടിയവർക്ക് അഭിനന്ദനവുമായി വയനാട് പ്രകൃതി സംരംക്ഷണ സമിതി

ബത്തേരി : രാജ്യം ഭരിക്കുന്ന പാർട്ടികളുടെ ജില്ലാനേതാക്കളടക്കം പ്രകോപനം സൃഷ്ടിക്കയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതിനിടയിലും എല്ലാം സഹിച്ച് ഒരു മാസത്തോളം രാപ്പകൽ ഭേതമില്ലാതെ കഠിനമായ ജോലിയിൽ വ്യാപൃതരായി കടുവയെ കെണിയിൽ വീഴ്ത്തി പശ്നപരിഹാരമുണ്ടാക്കിയ വനസംരക്ഷണ ജീവനക്കാരെ പ്രകൃതി സംരക്ഷണ സമിതി അനുമോദിച്ചു.
അങ്ങേയറ്റം പ്രക്ഷുബ്ധമായ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ ജില്ലാ ഭരണകൂടവും ജില്ലാ ദുരന്ത നിവാരണ അഥോറിട്ടിയും കാണിച്ച നിസ്സംഗതയും കൃത്യവിലോപവും അപലപനീയമാണ്.
ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി പ്രശ്നമുണ്ടാക്കുന്ന കടുവകളെ പിടികൂടിയ ശേഷം കാട്ടിൽ തിരികെ വിടുന്നുണ്ടെന്ന വ്യാപകമായ പ്രചരണം വനം – വന്യജീവി വിദ്വേഷ പ്രചരണം സ്ഥിരം ജോലിയാക്കി മാറ്റിയ ഒരു സംഘം കർഷകർക്കിടയിൽ ബോധപൂർവം പ്രചരിപ്പിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് വനം വകുപ് ജനങ്ങൾക്ക് കൃത്യമായ ഉറപ്പുകൾ നൽകുകയും തെറ്റിദ്ധാരണകൾ തിരുത്തുകയും ചെയ്യണം.
പിടികൂടുന്ന കടുവകളെ കുടുസ്സുമുറികളിലിട്ട് പീഠിപ്പിക്കാതെ വന്യത നിലനിൽക്കുന്ന വിശാലമായ റസ്ക്യൂ ഷെൽട്ടറുകൾ നിർമ്മിച്ച് അവിടേക്ക് മാറ്റണം. ഇതിനായി ദേശീയ കടുവ സംരക്ഷണ അഥോറിട്ടിയുടെയും സംസ്ഥാന വനം വകുപ്പിന്റേയും ഫണ്ടുകൾ ചിലവഴിക്കണം.
ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്ന കടുവകളെ സങ്കീർണ്ണമാകുന്നതിനു മുൻപു തന്നെ മയക്കുവെടി വച്ചോ കൂട്ടിൽ കുരുക്കിയോ റസ്ക്യൂ ഷെൽട്ടറിലേക്ക് മാറ്റണമെന്നും നഷ്ടപരിഹാരം പെട്ടെന്ന് നൽകണമെന്നും സമിതി ആവശ്യപ്പെട്ടു.



Leave a Reply