ഉഷ വീരേന്ദ്രകുമാറിൻ്റെ സംസ്കാരം ഇന്ന്

കൽപ്പറ്റ: ഇന്നലെ വൈകിട്ട് കോഴിക്കോട് അന്തരിച്ച ഉഷ വീരേന്ദ്രകുമാറിൻ്റെ മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് വയനാട്ടിൽ സംസ്കരിക്കും .കൽപ്പറ്റ പുളിയാർ മലയിൽ വീരേന്ദ്രകുമാറിൻ്റെ തറവാട് വീട്ടുവളപ്പിലും സമുദായ ശ്മശാനത്തിലുമാണ് സംസ്കാര ചടങ്ങുകൾ.സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് രണ്ട് മന്ത്രിമാരും വയനാട്ടിലെത്തി.മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടിയും എ.കെ.ശശീന്ദ്രനുമാണ് വയനാട്ടിലുള്ളത്. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഇന്ന് വയനാട്ടിൽ .ഉഷ വീരേന്ദ്രകുമാറിന് അന്തിമോപചാരമർപ്പിക്കാനായി ഉച്ചയോടെ പുളിയാർ മലയിൽ എം.പി.വീരേന്ദ്രകുമാറിൻ്റെ വീട്ടിലെത്തും.



Leave a Reply