ചെണ്ടകുനിയിലെ കോഴിഫാമിൽ തെരുവ് നായ ആക്രമണം :1500 കോഴികൾ ചത്തു

മീനങ്ങാടി :തെരുവ് നായ ആക്രമണത്തില്‍ ചെണ്ടക്കുനിയില്‍ 1500 ഓളം കോഴികള്‍ ചത്തു. ചെണ്ടക്കുനി പെരുമ്പള്ളിത്താഴത്ത് ബിജു ബിന്ദു ദമ്പതികളുടെ ഫാമിലെ കോഴികളെയാണ് ഇന്നലെ പുലര്‍ച്ചെ തെരുവുനായകള്‍ ആക്രമിച്ചത്. മൂന്ന് ലെയറായി സ്ഥാപിച്ച വലയും ചുറ്റുമുള്ള ഇലക്ട്രിക് ഫെന്‍സിംഗും മറികടന്നാണ് തെരുവുനായകള്‍ ഷെഡ്ഡിനുള്ളില്‍ കടന്നത്. 200 ഓളം കോഴികളെ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ കോഴികളുടെ കരച്ചില്‍ കേട്ട് പുറത്തിറങ്ങി ഫാമിലെത്തിയ വീട്ടുകാര്‍ മൂന്ന് തെരുവ് നായകള്‍ ഫാമില്‍ നിന്നും രക്ഷപ്പെടുന്നതാണ് കണ്ടത്. തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.



Leave a Reply