June 5, 2023

സ്വാതന്ത്ര്യസമര സേനാനികളുടെ ഫോട്ടോ എക്സിബിഷൻ നടത്തുന്നു

0
IMG_20221102_112217.jpg
പനമരം: ഡബ്ലിയു എം ഒ ഇമാം ഗസ്സാലി അക്കാദമിയുടെ ഇരുപത്തിരണ്ടാം വാർഷിക ഏഴാം സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് സ്വാതന്ത്രസമര സേനാനികളുടെ ഫോട്ടോ പ്രദർശനവും അവതരണവും നവംബർ 4, 5, 6 തീയതികളിലായി സ്ഥാപനത്തിൽ വെച്ച് നടക്കുന്നു. സ്വാതന്ത്രസമര പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ചവരും പങ്കെടുത്തവരുമായ 150 ൽ പരം സ്വാതന്ത്ര സമര സേനാനികളുടെ ഫോട്ടോയും വിശദീകരണവും അടങ്ങുന്നതാണ് പ്രദർശനം. പ്രമുഖ ചരിത്രകാരൻ നസീർ അഹമ്മദ് ഗുണ്ടൂർ ആണ് എക്സ്ബിഷന് നേതൃത്വം നൽകുന്നത്. എക്സ്ബിഷൻ മാനന്തവാടി നിയോജകമണ്ഡലം എം.എൽ.എ ഓ.ആർ കേളു വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് ഉദ്ഘാടനം നിർവഹിക്കും. കാലത്ത് 10 മണി മുതൽ രാത്രി 8 മണി വരെ പ്രദർശനം ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. ചരിത്രബോധം വളർത്താൻ സഹായിക്കുന്ന പ്രദർശനം വിജയിപ്പിക്കണമെന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാവരോടും സ്വാഗതസംഘം ആവശ്യപ്പെട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *