കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞു, ബിഷപ്പ് അലക്സ് താരാ മംഗലത്തിൻ്റെ സഹോദരനും മകനും ദാരുണാന്ത്യം

തളിപ്പറമ്പ്: വീട്ടുമുറ്റത്തെ കിണറ്റിലേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ്, മാനന്തവാടി രൂപത
സഹായ മെത്രാൻ ബിഷപ്പ് അലക്സ് താരാ മംഗലത്തിൻ്റെ സഹോദരൻ പാത്തൻപാറ നെല്ലിക്കുന്നിലെ താരാമംഗലം മാത്തുക്കുട്ടിയും (58) മകൻ വിൻസ്(18) ആണ് മരിച്ചത്.സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടുകയായിരുന്നു.ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം.മാത്തുക്കുട്ടിയുടെ സഹോദരൻ അലക്സ് താരാമംഗലം ഇന്നലെ മാനന്തവാടി രൂപതാ സഹായമെത്രാനായി അഭിഷിക്തനായിരുന്നു. .അദ്ദേഹം സഹോദരന് നൽകിയ കാറിൽ ഡ്രൈവിംഗ് പരിശീലനം നടത്തവെയാണ് നിയന്ത്രണം വിട്ട് കാർ വീട്ടുമുറ്റത്തെ കിണറിന്റെ ആൾമറ തകർത്ത് കിണറിലേക്ക് വീണത്.



Leave a Reply