May 29, 2023

ആഗ്രോവികാസ് ഉൽപ്പന്നങ്ങൾ വിപണിയിലേക്ക്‌

0
IMG_20221104_173636.jpg
കൽപ്പറ്റ : മരുന്നല്ല ഭക്ഷണം, ഭക്ഷണമാണ് മരുന്നിനു തുല്യമാകേണ്ടത് എന്ന ആശയവുമായി കർഷകരുടെയും ചെറുകിട ഭക്ഷ്യോത്പന്ന നിർമ്മാതാക്കളുടെയും കച്ചവടക്കാരുടെയും കൂട്ടായ്മയിൽ രൂപപ്പെട്ട ആഗ്രോവികാസ് എന്ന കമ്പനി ആഗ്രോവിഷ് എന്ന പേരിൽ തയ്യാറാക്കിയ വിവിധ തരം മസാലപ്പൊടികളും അച്ചാറുകളും വി.ഡി. സതീശൻ, എം എൽ എ മാരായ ഐ സി ബാലകൃഷ്ണൻ, ടി സിദ്ദിക്ക്, മുൻ മന്ത്രിയായ  ജയലക്ഷ്മി, വയനാട് ജില്ലാ പ്രസിഡന്റ്  ഷംഷാദ് മരക്കാർ, ആഗ്രോവികാസ് മാനേജിങ്ങ് ഡയറക്ടർ . പ്രേംജി വയനാട് എന്നിവർ ചേർന്ന് വിപണിയിലിറക്കി.
ആരോഗ്യത്തിനു ഹാനികരമാകുന്ന മാലിന്യങ്ങളും വിഷ പദാർത്ഥങ്ങളും പരമാവധി ഇല്ലായ്മ ചെയ്തു ഗുണനിലവാരമുള്ളതും ആരോഗ്യപോഷണത്തിനു ഉപകരിക്കുന്നതുമായ ഭക്ഷ്യോത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് കമ്പനിയുടെ ലക്‌ഷ്യം. 
അതിനായി കാർഷിക വിഭവങ്ങൾ ഗുണമേന്മ ഉറപ്പുവരുത്തി കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുകയും കമ്പനിയുടെ മേൽനോട്ടത്തിൽ വനിതകളുടെയും, കർഷകരുടെയും കൂട്ടായ്മകൾ വഴി അവ ഭക്ഷ്യോത്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കുകയും ചെയ്യുന്നു.
അമേരിക്ക, ഇസ്രായേൽ, ദുബായ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് ആഗ്രോവികാസ്  ഉൽപ്പന്നങ്ങൾ  ഇതോടൊപ്പം കയറ്റുമതി ചെയ്യാനും തുടങ്ങി. കയറ്റുമതി ചെയ്യുന്ന അതെ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ തന്നെയാണ് പ്രാദേശിക വിപണിയിലും കമ്പനി വിപണനം ചെയ്യുന്നത്.
ഭക്ഷ്യോത്പന്നങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ എല്ലാം പാലിച്ചു കൊണ്ടും  കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണകരമാകുന്ന രീതിയിൽ കമ്പനി ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന പരിപാടികൾ അഭിനന്ദനാർഹമാണ് എന്നും പ്രതിപക്ഷ നേതാവും ജനപ്രതിനിധികളും പ്രത്യേകം എടുത്തു പറഞ്ഞു.
കമ്പനി ഡയറക്ടർമാരായ അനിൽ കുമാർ.കെ.പി, കൃഷ്ണകുമാർ.ജി, അക്ഷയ് ജോൺസൻ, സുജിത് .എൻ.എം, അനിൽ മേനോൻ,  സന്തോഷ് കുമാർ, രാജൻ .ഡി,എന്നിവരും ചടങ്ങിൽ പങ്കെടുത്തു.          
  
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *