പൊതു വിപണിയിൽ കണ്ടെത്തിയത് 69 ക്രമക്കേടുകൾ :ശക്തമായ നടപടി ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ

കൽപ്പറ്റ :ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവെയ്പ്പും, കരിഞ്ചന്തയും തടയാനും വില വര്‍ദ്ധന നിയന്ത്രിക്കാനുമുളള സ്പെഷല്‍ സ്‌ക്വാഡ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ പൊതു വിപണികള്‍ പരിശോധിച്ചതില്‍ 69 ക്രമക്കേടുകള്‍ കണ്ടെത്തി.ഇവര്‍ക്കെതിരെ അവശ്യ സാധന നിയമപ്രകാരം കേസെടുത്തു. 189 സ്ഥാപനങ്ങളിലാണ് സിവില്‍ സപ്ലൈസ്, റവന്യൂ, ലീഗല്‍ മെട്രോളജി, ഫുഡ് സേഫ്റ്റി, പൊലീസ് വകുപ്പിലെ ജീവനക്കാര്‍ ഉള്‍പ്പെട്ട സ്‌ക്വാഡ് പരിശോധന നടത്തിയത്. വിലവിവരം പ്രദര്‍ശിപ്പാക്കാത്തതും, അമിതവില ഈടാക്കുന്നതുമായ സ്ഥാപന ഉടമകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.



Leave a Reply