സ്‌കൂള്‍ കായികമേളയിൽ കാട്ടിക്കുളത്തിന് കിരീടം

കല്‍പ്പറ്റ:കാട്ടിക്കുളം കിരീടം ഉറപ്പാക്കി. 12ാമത് റവന്യു ജില്ല സ്‌കൂള്‍ കായികമേളയില്‍ 20 സ്വര്‍ണവും ഒമ്പത് വെള്ളിയും ഒമ്പതു വെങ്കലവുമായി 136 പോയിന്റോടെ കാട്ടിക്കുളം ഓവറോള്‍ ചാമ്പ്യന്‍മാരായി. 12 സ്വര്‍ണവും 11 വെള്ളിയും എട്ട് വെങ്കലവുമായി 100.5 പോയിന്റോടെ ജി.എം.ആര്‍.എസ് കല്‍പ്പറ്റ റണ്ണേഴ്‌സപ്പായി. ജി.എച്ച്.എസ്.എസ് മീനങ്ങാടി മൂന്ന് സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമായി 37 പോയന്റുമായി മൂന്നാം സ്ഥാനത്തെത്തി. ഉപജില്ലകളില്‍ 343.5 പോയന്റുമായി മാനന്തവാടി ഓവറോള്‍ ചാമ്പ്യന്മാരായി. 288 പോയന്റുമായി സുല്‍ത്താന്‍ ബത്തേരി ഉപജില്ലക്കാണ് രണ്ടാം സ്ഥാനം. 283.5 പോയന്റുമായി വൈത്തിരി ഉപജില്ലയാണ് മൂന്നാമത്.



Leave a Reply