എസ്.എഫ്.ഐ,ഡി.വൈ.എഫ്.ഐ ഗുണ്ടായിസം ജില്ലയിലെ ക്യാമ്പസുകളിൽ സമാധാനാന്തരീക്ഷം തകർക്കുന്നു:എം.എസ്.എഫ്

പനമരം:എസ്.എഫ്.ഐ,ഡി.വൈ.എഫ്.ഐ ഗുണ്ടായിസം ജില്ലയിലെ ക്യാമ്പസുകളിൽ സമാധാനാന്തരീക്ഷം തകർക്കുന്നുവെന്ന് എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി.പനമരം മേഖലയിലെ ക്യാമ്പസുകളിൽ കുറച്ചുകാലമായി പുറത്ത് നിന്നെത്തുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പിൻബലത്തോടെ എസ്.എഫ്.ഐ ഗുണ്ടാവിളയാട്ടം നടത്തുകയാണ്. ഏതാനും മാസങ്ങൾക്കിടെ നിരവധി വിദ്യാർത്ഥികളെയാണ് ക്യാമ്പസുകളിലും പുറത്തും വെച്ച് ഇവർ മർദ്ധിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം എം.എസ്.എഫ് ജില്ലാ പ്രവർത്തക സമിതി അംഗം സിറാജിനെ അതിക്രൂരമായാണ് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ഗുണ്ടാസംഘം മർദ്ധിച്ചത് മർദ്ധനത്തിൽ സിറാജിന് തലക്ക് ഗുരുതരമായ് പരിക്കേറ്റു. തെരഞ്ഞെടുപ്പ് തോൽവിയുടെ വിറളി വിട്ടുമാറാത്തതുകൊണ്ടാണ് സി.എം കോളേജ് വിദ്യാർത്ഥികൾക്ക് നേരെ അടിക്കടി ഉണ്ടാവുന്ന അക്രമംമെന്നും എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.



Leave a Reply