April 27, 2024

വാര്‍ഷിക പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി വിലയിരുത്തി

0
Img 20221126 174022.jpg
കൽപ്പറ്റ : വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളുടെ നിര്‍വഹണ പുരോഗതി ജില്ലാ ആസൂത്രണ ഭവനില്‍ ചേര്‍ന്ന വികസന സമിതി യോഗം അവലോകനം ചെയ്തു. വാര്‍ഷിക പദ്ധതി വിഹിതത്തിന്റെ 68.85  ശതമാനമാണ്  നിലവിലെ  നിര്‍വ്വഹണ ചെലവ്. തുക ചെലവിടുന്നതില്‍  അമ്പത് ശതമാനത്തില്‍ താഴെ നില്‍ക്കുന്ന വകുപ്പുകള്‍ പദ്ധതി നിര്‍വ്വഹണത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍ക ണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. എം.എല്‍.എ എസ്.ഡി.എഫ്/ എ.ഡി.എഫ് ഫണ്ടുകളില്‍ അനുവദിച്ച പ്രവൃത്തികളുടെ നിര്‍വ്വഹണവും വേഗത്തി ലാക്കണം. ഭരണാനുമതി ലഭിച്ചിട്ടില്ലാത്തവയില്‍ എസ്റ്റിമേറ്റും അനുബന്ധ രേഖകളും  അടിയന്തരമായി എ.ഡി.സി ജനറലിന് ലഭ്യമാക്കാനും നടന്ന് കൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് വികസന സമിതി യോഗം നിര്‍ദ്ദേശം നല്‍കി.  
പി.എം.എ.ജെ.എ.വൈ പദ്ധതിയില്‍ ജില്ലയില്‍ ഇതുവരെ 98 ലക്ഷം രൂപയുടെ മൂന്ന് പ്രൊപ്പോസലുകള്‍ ലഭിച്ചതായി പട്ടിക ജാതി വികസന ഓഫീസര്‍ അറിയിച്ചു. എസ്. സി.പി ഫണ്ടുമായി യോജിപ്പിച്ച് പദ്ധതി നടപ്പാക്കാന്‍ സാധിക്കുമോ എന്ന കാര്യം പരിഗണിക്കാന്‍ ഡയറക്ടറേറ്റിലേക്ക് കത്ത് നല്‍ കിയതായും അദ്ദേഹം പറഞ്ഞു. കൊമ്മഞ്ചേരി കാട്ടുനായ്ക കോളനികളിലെ കുടുംബങ്ങളെയും മല്ലികപാറ കോളനിയിലെ ആറ് കുടുംബങ്ങളെയും  പുനരധിവസിപ്പിക്കുന്നതിനുളള ഭൂമി കണ്ടെത്താന്‍ വനം വകുപ്പ് അധികൃ തര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന എ.ബി.സി.ഡി. ക്യാമ്പില്‍ മറ്റ് ഉദ്യോഗസ്ഥരുടെ കൂടി സാന്നിധ്യം പ്രതീക്ഷിക്കുന്നതായി ജില്ലാ കളക്ടര്‍  പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *