മേപ്പാടി വാഹന അപകടം : മരിച്ചത് അമ്മയും മകളും

മേപ്പാടി:പെട്രോൾ പമ്പിന്റെയും നെടുമ്പാല ജഗ്ഷന്റെയും ഇടയിൽ ഉണ്ടായ വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ തിരിച്ചറിഞ്ഞു . വടുവഞ്ചാൽ അമ്പലക്കുന്നു സ്വദേശികൾ ആയ മറിയക്കുട്ടി(80), മകൾ മോളി(57) എന്നിവരാണ് മരണപെട്ടത്. ഓട്ടോ ഡ്രൈവർ പരിക്കുകളോടെ ആശുപത്രിയിൽ തുടരുകയാണ്. ഇന്ന് വൈകിട്ടോടെ മൂപ്പനാട് ഭാഗത്തും നിന്നും വന്ന കാർ പുളിയം പറ്റ വൈദ്യശാലക്ക് സമീപം മേപ്പാടിയിൽ നിന്നും വരികയായിരുന്ന ഓട്ടോയിൽ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.



Leave a Reply