May 1, 2024

ജി.വി.എച്ച്.എസ്.എസ് അമ്പലവയൽ പ്ലാറ്റിനം ജൂബിലി നിറവിൽ

0
20230329 140050.jpg
കൽപ്പറ്റ :വയനാട്ടിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നായ അമ്പലവയൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിക്ക് വെള്ളിയാഴ്ച തുടക്കമാകും 75 വർഷങ്ങളായി നാടിന് വെളിച്ചം പകർന്നു നൽകുന്ന സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി 35 പരിപാടികളുമായി ഒരു വർഷം നീണ്ടുനിൽക്കുകയാണ് . 1948 ൽ ആരംഭിച്ച ഈ സ്കൂൾ ആദ്യകാലത്ത് അമ്പലവയൽ പോലീസ് സ്റ്റേഷന് അടുത്തുള്ള പഴയ കെട്ടിടത്തിലും പിന്നീട് മ്യൂസിയത്തിനടുത്തി നിസ്തൻ പാട്ടിലും പ്രവർത്തിച്ചു. 1964 ൽ ഹൈസ്കൂൾ ആയതോടെ എൽ.പി.വിഭാഗം വേർപെടുത്തി. യു.പി., ഹൈസ്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം കുട്ടികൾ ഇപ്പോൾ പഠിക്കുന്നു. ഇന്ന് സ്കൂളിന് ബഹുനില കെട്ടിടങ്ങളും അത്യാധുനിക സൗകര്യങ്ങളുമുണ്ട് .31-3-2023 വെള്ളിയാഴ്ച നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സിനിമാതാരം  ശിവപാർവ്വതി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ഇൻറർലോക്ക് പതിച്ച മുറ്റത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ  സുമേഷ് തങ്ങളും പുതുതായി നിർമ്മിച്ച സ്റ്റേജിന്റെ ഉദ്ഘാടനം പി ടി എ പ്രസിഡൻറ്  എ.രഘുവും നിർവഹിക്കും. 20 വർഷക്കാലമായി അമ്പലവയൽ സ്കൂളിൽ സേവനം ചെയ്തു വിരമിക്കുന്ന  സി എം അബ്ദുൽസലാമിനെ അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സി കെ ഹഫ്സത്ത് ആദരിക്കും. ആഘോഷത്തിന്റെ ഭാഗമായി അന്നത്തെ ദിവസം വിളംബര റാലി, കുട്ടികളുടെ വിവിധ കലാപരിപാടികൾ വൈകിട്ട് മൂന്നുമണിക്ക് മാനന്തവാടി രാഗതരംഗ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവയും നടക്കും. 2023 ഡിസംബറിൽ അവസാനിക്കുന്ന പ്ലാറ്റിനം ജൂബിലിക്ക് 75 വ്യത്യസ്തമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് പൂർവ്വ വിദ്യാർത്ഥി സംഗമം. പൂർവ്വ അധ്യാപക സംഗമം കലാകായിക മേഖലകളെ പുരോഗതിയിൽ എത്തിക്കുന്ന പ്രവർത്തനങ്ങൾ, നാടൻ കലകളെ അടുത്തറിയുക ,കഥ,കവിത,നാടക ക്യാമ്പുകൾ സംഘടിപ്പിക്കുക ലഹരി വിമുക്ത സ്കൂൾ ആക്കുക, പ്ലാസ്റ്റിക് മഹിത പരിസ്ഥിതി സൌഹൃദ ക്യാമ്പസ് ആക്കുക, പിന്നാക്കക്കാർക്ക് സവിശേഷ പിന്തുണ ഉറപ്പാക്കുക, പ്രാദേശിക ചരിത്രം നിർമ്മിക്കുക പ്ലാറ്റിനം ജൂബിലി സ്മാരകം നിർമ്മിക്കുക ഗോഫെസ്റ്റ് സംഘടിപ്പിക്കുക തുടങ്ങിയ 150 തസ്ത പരിപാടികളാണ് ജൂബിലിയുമായി ബന്ധപ്പെട്ട നടത്തുവാൻ തയ്യാറാകുന്നത്. സ്കൂളിന്റെ ൗതിക സാഹചര്യങ്ങളിലും അക്കാദമിക് അക്കാദമികേതര മേഖലകളിലും പുരോഗതി ഉണ്ടാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  കെ ഷമീർ ചെയർമാനും സ്കൂൾ പ്രിൻസിപ്പൽ  പി.ജി സുഷമ ജനറൽ കൺവീനറും ആയിട്ടുള്ള (1001 അംഗ സംഘാടകസമിതിയാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.സംഘാടക സമിതി ഭാരവാഹികളായ സുരേഷ് താളൂർ, കെ ഷെമീർ, പി ജി സുഷമ, എ രഘു, പി ആർ ബിനീഷ്, പ്രമോദ് ബാലകൃഷ്ണൻ തുടങ്ങിയർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *