May 4, 2024

മാനന്തവാടി കേരള ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

0
Img 20230408 191535.jpg
മാനന്തവാടി :നിർദ്ദനരേയും രോഗികളെയും, സമൂഹത്തിലെ നാനാതുറകളിലും പ്രവർത്തിക്കുന്നവരെയും, ഒരുമിച്ച് കൂട്ടി നടത്തപ്പെടുന്ന ഇഫ്താർ സംഗമം ഏറെ മാതൃക പരമാണെന്ന് തുറമുഖ വികസന വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. ജാതിമത ചിന്തകൾക്ക് അതീതമായി എല്ലാവരെയും ഒരുമിച്ച് കൂട്ടികൊണ്ട് നടത്തപ്പെടുന്ന ഇഫ്താർ സംഗമങ്ങൾ മത സൗഹാർദ്ദത്തിൻ്റെ വേദികളാണ്.
ഇഫ്താറുകൾ നടത്തുന്നതിനോടൊപ്പം തന്നെ ഏറെ ദുരിതമനുഭവിക്കുന്ന
താഴെ തട്ടിലുള്ള ജനവിഭാഗങ്ങളെ ഉയർത്തി കൊണ്ട് വരുവാനും നമ്മുക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
മാനന്തവാടി കേരള ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) ഒരുക്കിയ സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു മന്ത്രി.അനീഷ് ബി.നായർ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ ഗഫൂർ സാഗർ സ്വാഗതം പറഞ്ഞു. മുനിസിപ്പൽ ചെയർപേഴ്സൺ സി.കെ.രത്ന വല്ലി ,സ്റ്റാൻ്റിംങ്ങ്കമ്മറ്റി ചെയർമാൻ പി.വി.എസ്.മൂസ്സ, കൗൺസിലർമാരായ പി.വി. ജോർജ്, പി.ഷംസുദ്ദീൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംങ്ങ്കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി.പി.മൊയ്തു ഹാജി, ജന സിക്രട്ടറി അസീസ് കോറോം, 
സി.പി.ഐ. ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, പി.വി.സഹദേവൻ, കടവത്ത് മുഹമ്മദ്, സി.കുഞ്ഞബ്ദുള്ള, അഡ്വ: അബ്ദുൽ റഷീദ് പടയൻ, എം.റെജീഷ്, കെ.ഉസ്മാൻ ,പി.ടി.ബിജു, പഞ്ചാര മുഹമ്മദ്, ബിജു മന്ന, പി.സുബൈർ, മുഹമ്മദ് അസ്ലം, പി.ആർ.ഉണ്ണികൃഷ്ണൻ, സഹീർ റോളക്സ്, റയീസ് ബിസ്മില്ല, റഫീഖ് വിന്നേഴ്സ്, എന്നിവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *