May 13, 2024

കാരുണ്യത്തിന്‍റെ കരസ്പര്‍ശവുമായി പുൽപ്പള്ളി പാലിയേറ്റീവ് കെയർ ഇരുപത് വര്‍ഷം പിന്നിടുന്നു

0
Img 20230428 145041.jpg
 പുല്‍പ്പളളി : സാന്ത്വന പരിചരണ രംഗത്ത് ജില്ലയില്‍ പ്രഥമ സ്ഥാനത്ത് നിലകൊളളുന്ന പുല്‍പ്പളളി കാരുണ്യ പാലിയേറ്റീവ് ക്ലീനിക്ക് ഇരുപതാണ്ടുകള്‍ പിന്നിടുന്നു .
2003 ല്‍ ആരംഭിച്ച ക്ലി നിക്കില്‍ നിന്ന് രണ്ടായിരത്തിലധികം രോഗികളുടെ കുടുംബങ്ങളില്‍ കാരുണ്യയുടെ സേവനം എത്തിച്ചു .പുല്‍പ്പളളിയിലെ സേനഹനിധികളായ പൊതുജനസമൂഹത്തിന്‍റെയും, വ്യാപാരികളുടെയും,ആരോഗ്യമേഖലയിലെ പ്രവര്‍ത്തകരുടെയും,വിവിധ വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെയും,പി. റ്റി. എ കമ്മറ്റികളുടെയും, വിദ്യാര്‍ത്ഥികളുടെയും സഹായ ഹസ്തം കൊണ്ട് മാത്രമാണ് സാന്ത്വനപരിചരണമേഖലയില്‍ ഇരുപത് വര്‍ഷവും പ്രഥമ സ്ഥാനത്ത് എത്താന്‍ കാരുണ്യ ക്ലീനിക്കിന് ആയത്.20 വര്‍ഷം മുന്‍പ് ബത്തേരിയില്‍ നിന്നാണ് സാന്ത്വനം പാലിയേറ്റീവ് കെയര്‍ പുല്‍പ്പളളി മേഖലയില്‍ എത്തി രോഗികളെ പരിചരിച്ചിരുന്നത്.ഇതിന് ഒരു മാറ്റം വേണമെന്ന തോന്നലില്‍ നിന്നാണ് മണല്‍വയല്‍ ഗാലക്സി ലൈബ്രറിയുടെ നേത്യത്വത്തില്‍ കര്‍ഷകരും, തൊഴിലാളികളും അടങ്ങുന്ന ഹോം കെയര്‍ യൂണിറ്റിന് രൂപം നല്‍കിയത്.തുടര്‍ന്ന് പുല്‍പ്പളളി ആസ്ഥാനമായി ഒരു പരിചരണ കേന്ദ്രം ആരംഭിക്കുന്നതിന് തീരുമാനം എടുക്കുന്നതും വളരെയേറെ ബാലാരിഷ്ടതകളിലൂടെ പുതിയ കമ്മറ്റിയുടെ പ്രവര്‍ത്തനം പിന്നിട്ടപ്പോള്‍ വിവിധ മേഖലകളില്‍ നിന്നുളള വോളന്‍റിയേഴ്സ് രംഗത്ത് വന്നതോടെ 2006 ല്‍ 325 നമ്പറായി  ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തു. തുടക്കത്തില്‍ 28 രോഗികളാണ് ഉണ്ടായിരുന്നത്.ഇന്നിപ്പോള്‍ അഞ്ഞൂറോളം രോഗികളെ ക്ലീനിക്കില്‍ നിന്ന് പരിചരിക്കുന്നുണ്ട്.ഇതില്‍ 28 കിഡ്നി രോഗികളും,26 എച്ച്.ഐ.വി.രോഗിക ളും ഉണ്ട്.ജില്ലയില്‍ ആദ്യമായി കിഡ്നി രോഗികള്‍ക്ക് മാസമാസം സാമ്പത്തിക സഹായം നല്‍കുന്ന ഏക ക്ലീനിക്കും കൂടിയാണിത്. പുല്‍പ്പളളി,മുളളന്‍കൊല്ലി,പൂതാടി പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് ക്ലീനിക്കിന്‍റെ പ്രവര്‍ത്തന മേഖല എന്നിരുന്നാലും കര്‍ണാടകത്തിലെ ബൈരക്കുപ്പയിലും,മച്ചൂരും അടക്കമുളള സ്ഥലങ്ങളില്‍ സേവനമെത്തിക്കുന്നുണ്ട്.നാമമാത്രമായ സന്നദ്ധപ്രവര്‍ത്തകരുമായി ആരംഭിച്ച കാരുണ്യക്ക് ഇന്ന് നൂറിലധികം വോളന്‍റിയേഴ്സിന്‍റെ സേവനം ലഭിക്കുന്നുണ്ട്.രണ്ട് മാസത്തില്‍ ഒരിക്കല്‍ ഹോംകെയര്‍ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ക്ലീനിക്കില്‍ മൂന്ന് ഹോം കെയറും,ഒരു ഡോക്ടര്‍ ഒ.പി.യും, ആഴ്ചയില്‍ ഏഴ് ദിവസവും പ്രവര്‍ത്തിക്കുന്ന ക്ലീനിക്കുമായി തീര്‍ന്നു.കോവിഡ് കാലത്ത് ക്ലീനിക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ വളരെ മാതൃകപരമായിരുന്നു.ക്ലി നിക്കില്‍ നിന്ന് പ്രധാന വിശേഷദിവസങ്ങളിലും രോഗികളുടെ വീടുകളിലും ഭക്ഷണത്തിന് പ്രയാസപ്പെടുന്നവര്‍ക്കും ഭക്ഷണകിറ്റുകള്‍ എത്തിച്ച് നല്‍കാറുണ്ട് എന്നതും ശ്രേദ്ധയമാണ്.ഇന്ന് സ്വന്തമായി എട്ട് സെന്‍റ് സ്ഥലവും രണ്ട് നിലകളിലായി 2500 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുളള മനോഹരമായ കെട്ടിടവും,ഹോം കെയറിനായുളള ഒരു വാഹനവും ക്ലീനിക്കിന് സ്വന്തമായിട്ടുണ്ട്,കൂടാതെമൂന്ന് നേഴ്സുമാരും,ഒരു ഡോക്ടറും സേവനവും ഇവിടെ ലഭിക്കുന്നു.പൊതുജന പങ്കാളിത്വത്തോടെ ആരംഭിച്ച ഇൌ പ്രസ്ഥാനം ഇന്ന് വളര്‍ച്ചയുടെ പടവുകള്‍ താണ്ടി രാജ്യത്തിന് തന്നെ മാതൃകയാണ്.ഇരുപത് വര്‍ഷം പിന്നിടുമ്പോള്‍ വര്‍ഷാവര്‍ഷം കിടപ്പ് രോഗി സംഗമം,കുടുംബസംഗമം,വോളന്‍റിയേഴ്സിനുളള പരിശീലന കളരികളും ക്ലീനിക്ക് നടത്തുന്നുണ്ട് .ഇരുപതാംവാര്‍ഷികത്തോട് അനുബന്ധിച്ച് നിരവിധയായ മാതൃക പ്രവര്‍ത്തനങ്ങളാണ് ഭരണസമിതി നടപ്പിലാക്കികൊണ്ടിരിക്കുന്നത്.മുഴുവന്‍ സമയവും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെച്ച എന്‍.യു.ഇമ്മാനുവല്‍ മാസ്റ്ററും,സുകുമാരന്‍ മാസ്റ്ററും,സുരേഷും,ഷിനിയും,സുനിലും,ജോയി നരിപ്പാറയും മറ്റും നേതൃത്വം നല്‍കുന്ന ഭരണസമിതിയാണ് ഇപ്പോള്‍ ക്ലീനിക്കിന്‍റേത്. ഇരുപതാംവാര്‍ഷികത്തിന്‍റെ ഭാഗമായി ജില്ലാ പാലിയേറ്റീവ് വോളണ്ടിയേഴ്സ് സംഗമവും കരുതല്‍ 2023 എന്നപേരില്‍ പുല്‍പ്പളളിയില്‍ നടത്താന്‍ ക്ലീനിക്ക് ഏറ്റെടുത്തിട്ടുണ്ട്.ലക്ഷങ്ങള്‍ ചിലവ് വരുന്ന വോളണ്ടിയേഴ്സ് സംഗമം വന്‍ വിജയമാക്കി തീര്‍ക്കാനുളള തിരക്കിലാണ് കാരുണ്യ പ്രവര്‍ത്തകര്‍ സംഗമത്തിനായി വിപ്പ് ചെയര്‍മാന്‍ ഗഫൂര്‍ താനേരി കല്‍പ്പറ്റ ചെയര്‍മാനായും,എന്‍.യു.ഇമ്മാനുവല്‍ മാസ്റ്റര്‍ ജനറല്‍ കണ്‍വീനറായും 101 അംഗ സ്വാഗതസംഘവും രൂപീകരിച്ചു.മെയ്മാസം 13നാണ് ജില്ലാ വോളണ്ടിയേഴ്സ് സംഗമം നടക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *