May 13, 2024

പൊതു ചെറുധാന്യ സംസ്കരണ കേന്ദ്രത്തിനു തുടക്കം കുറിച്ചു

0
Img 20230428 144657.jpg
അമ്പലവയൽ: ഐക്യരാഷ്ട്രസഭ 2023 അന്താരാഷ്ട്ര ചെറു ധാന്യ വർഷമായി ആചരിച്ചു വരികയാണ്. മാറുന്ന കാലാവസ്ഥയിൽ വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ള കൃഷി എന്ന നിലയിൽ ചെറുധാന്യ കൃഷിയെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർ സ്‌ഥാപനങ്ങളും സർക്കാരിതര സംഘടനകളും അഗ്രി പ്രൊഡ്യൂസർ കമ്പനികളും ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ വിളപ്പെടുപ്പിന് ശേഷമുള്ള 
 ചെറുധാന്യങ്ങളുടെ സംസ്കരണത്തിനും മൂല്യ വർദ്ധനവിനുമുള്ള സാങ്കേതിക സൗകര്യങ്ങളുടെ അഭാവം ഈ മേഖലയിൽ കർഷകർക്കും സംരഭകർക്കും വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. അതേ സമയം 
ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചെറുധാന്യങ്ങൾ കൊണ്ടുള്ള ഉത്പന്നങ്ങൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറിവരുന്നുമുണ്ട്. ഈ സാഹചര്യത്തിൽ ചെറുധാന്യങ്ങളിൽ നിന്നുമുള്ള പ്രാഥമിക മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണത്തിന് കേരള കാർഷിക സർവ്വകലാശാലയുടെ വയനാട് കൃഷി വിജ്ഞാന കേന്ദ്രം നബാർഡിന്റെ സാമ്പത്തിക സഹായത്തോടുകൂടി പൊതു ചെറുധാന്യ സംസ്കരണ കേന്ദ്രം ആരംഭിച്ചു. സംസ്കരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വെച്ച് നടത്തി. അഗ്രികൾച്ചർ എക്സ്റ്റൻഷൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജി എസ് അരുളരശൻ സ്വാഗതമർപ്പിച്ച ചടങ്ങിന് സീനിയർ സയന്റിസ്റ്റ് ആൻഡ് ഹെഡ് ഡോ. സഫിയ എൻ ഇ അധ്യക്ഷത വഹിച്ചു. നമ്പാർഡ് ചീഫ് ജനറൽ മാനേജർ ഡോ. ജി ഗോപകുമാരൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. നബാർഡ് എ ജി എം . ജിഷ വടക്കുംപറമ്പിൽ, വയനാട് കിസാൻ ഗ്രൂപ്പ്‌ പ്രതിനിധി . സുനിൽ മണ്ണൻകുഴിയിൽ , എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. ഹോർട്ടിക്കൾച്ചർ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ . അഷിത എം ആർ നന്ദിയർപ്പിച്ച ചടങ്ങിൽ സസ്യരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദീപ റാണി സി വി, സയന്റിഫിക് ഓഫീസർ രാജാമണി കെ എസ് തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *