May 10, 2024

യുണൈറ്റ്ഡ് ഫാര്‍മേഴ്‌സ് ആന്‍ഡ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍: മൂന്നാമത് വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും 30ന്

0
Img 20231228 180842

കല്‍പ്പറ്റ: യുണൈറ്റ്ഡ് ഫാര്‍മേഴ്‌സ് ആന്‍ഡ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മൂന്നാമത് വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും 30ന് രാവിലെ 10 മുതല്‍ രാത്രി 10 വരെ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടത്തും. ചെയര്‍മാന്‍ സാബു കണ്ണയ്ക്കാംപറമ്പില്‍, വൈസ് ചെയര്‍മാന്‍മാരായ മുസ്തഫ ബത്തേരി, സിബി തോമസ്, കണ്‍വീനര്‍ എമിന്‍സണ്‍ തോമസ്, ട്രഷറര്‍ ബേബി പെരുംകുഴി, ആര്‍ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.എ. ജോസ്, സംഘാടക സമിതി ചെയര്‍മാന്‍ വിനു വട്ടോളി, ജോസ് നീര്‍വാരം എന്നിവര്‍ വാര്‍ത്താമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. അസോസിയേഷന്റെ കര്‍ഷക സൗഹൃദ പുരസ്‌കാരത്തിന് മലയാള മനോരമ പുല്‍പ്പള്ളി ലേഖകന്‍ സാജന്‍ മാത്യു കുടിലില്‍, മനോരമ ന്യൂസ് ക്യാമറമാന്‍ ഋതികേഷ് എന്നിവരെ തെരഞ്ഞെടുത്തതായി അവര്‍ പറഞ്ഞു.

പരിപാടിയില്‍ യുഎഫ്പിഎ അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ നാലായിരത്തോളം പേര്‍ പങ്കെടുക്കും. രാവിലെ 10ന് ടി. സിദ്ദീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം പദ്മശ്രീ ചെറുവയല്‍ രാമന്‍ നിര്‍വഹിക്കും. സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ഒ.ആര്‍. കേളു എംഎല്‍എ പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കും. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ വെബ്‌സൈറ്റ് പ്രകാശനം ചെയ്യും. കാര്‍ഷിക, കരകൗശല പ്രദര്‍ശനം, സര്‍ഗസദസ്, കലാപരിപാടികള്‍ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടത്തും. മറുനാടന്‍ മലയാളി കര്‍ഷകരുടെ സംഘടനയാണ് യുഎഫ്പിഎ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *