April 30, 2024

ലോകാരോഗ്യ സംഘടന ടീം വായനാട്ടിൽ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു

0
02

മാനന്തവാടി: 

ലോകാരോഗ്യ സംഘടനയുടെ സാമ്പത്തിക -സാങ്കേതിക സഹായത്തോടെ  വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, വാട്ടർ എയ്ഡ് എന്നിവ സംയുകതമായി വയനാട് ജില്ലയിൽ പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി കുടിവെള്ളം, ശുചിത്വം, വൃത്തി  മേഖലകളിൽ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന വിവിധ വികസന പ്രവർത്തങ്ങൾ കാര്യക്ഷമമാക്കുന്നതിന് ലോകാരോഗ്യ സംഘടന ടീം വായനാട്ടിൽ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. കൂടാതെ വയനാട് ജില്ലാ സബ് കളക്ടർ, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ, അംഗൻവാടി പ്രവർത്തകർ എന്നിവരുമായി പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തു. വയനാട്ടിലെ തെരഞ്ഞെടുക്കപെട്ട 60 അംഗൻവാടികളിലും 10 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും, ദ്വാരക ആയൂർവേദ ആശുപത്രിയിലും, വയനാട് ജില്ലാ ആശുപത്രിയിലും കുടിവെള്ളം, ശുചിത്വം, വൃത്തി  മേഖലകളിൽ  വിവിധങ്ങളായ വികസന പരിപാടികൾ  ഉടൻ ആരംഭിക്കുമെന്ന് ലോകാരോഗ്യ സംഘടന ടീം ഉറപ്പ് നൽകി. ലോകാരോഗ്യ സംഘടന പ്രിതിനിധി ശ്രീ മൻജിദ് സലൂജ, വാട്ടർ എയ്ഡ് റീജിയണൽ മാനേജർ രാജേഷ് രംഗരാജൻ, പ്രോഗ്രാം ഓഫീസർ ബൈജേഷ് കട്ടർകണ്ടി എന്നിവരാണ് ടീമിൽ ഉണ്ടായിരുന്നത്. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റെവ. ഫാ. പോൾ കൂട്ടാല, അസ്സോസിയേറ്റ് ഡയറക്ടർ റെവ. ഫാ. ജിനോജ്‌ പാലത്തടത്തിൽ,  പ്രോഗ്രാം ഓഫീസർ ജോസ്.പി.എ, പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ അഖിൽ ബാബു, ആൻറിയ എന്നിവർ  നേതൃത്വം നൽകി. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *