വിക്ക് – വെബിനാർ ഇന്ന്
കൽപ്പറ്റ:നിഷും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ വെബിനാറിന്റെ ഭാഗമായി മാര്‍ച്ച് 20 ന് കുട്ടികളിലും മുതിര്‍ന്നവരിലും കാണുന്ന വിക്ക് ചെയ്യേണ്ടതും ചെയ്യരുതാത്തതും എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഗൂഗിള്‍ മീറ്റിലൂടെ രാവിലെ 10.30 മുതല്‍ 11.30 വരെ നടത്തുന്ന സെമിനാറില്‍ നിഷ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി വകുപ്പിലെ സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് നിര്‍മ്മല്‍ സുഗതന് ക്ലാസ് എടുക്കും. സെമിനാറിന്റെ ലിങ്കും മറ്റ് വിവരങ്ങളും ലഭിക്കുന്നതിനായി http://nidas.nish.ac.in/be-a-participant/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0471 2944675.
Leave a Reply