April 26, 2024

ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കർഷകമോർച്ച

0
Img 20221029 092235.jpg
കൽപ്പറ്റ : കേരളത്തിലെ ക്ഷീര കർഷകരെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്താൻ കേരള സർക്കാർ വേണ്ട നടപടികൾ കൈ  കൊള്ളണം. തൊഴിലുറപ്പു തൊഴിലാളികളെ പച്ചക്കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പോസ്റ്റോഫീസുകൾക്കുമുന്നിൽ നിർത്തിയ ഇട വലതു മുന്നണികൾ ഇതിനു വേണ്ടി എന്തു നടപടികളാണ് ചെയ്തതെന്ന് വ്യക്തമാക്കണം. ക്ഷീര കർഷകൻ നിലനിന്നാൽ മാത്രമേ പ്രാഥമിക ക്ഷീര സംഘങ്ങൾ മുതൽ ക്ഷീര വികസന വകുപ്പു പോലും നിലനിൽക്കുകയുള്ളൂ. അതു മനസ്സിലാക്കി കർഷകരുടെയും കർഷക സംഘടനകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി വേണം സമിതിയെ നിശ്ചയിക്കാൻ. നിലവിലുണ്ടാക്കിയെന്നു പറയുന്ന സമിതിക്ക് അടിത്തട്ടിലെ പ്രശ്നങ്ങൾ പഠിക്കാനോ പരിഹാര നിർദ്ദേശം നൽകുവാനോ സാധിക്കില്ലയെന്നത് കൊണ്ട് അതിനെ അംഗീകരിക്കാനും കഴിയില്ല എന്നും ഭാരതീയ ജനത കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ്  ഷാജി ആർ നായർ പറഞ്ഞു
ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക
പാൽ വില 50 രൂപയായി വർദ്ധിപ്പിക്കുക
കാലി തീറ്റയുടെ വില വർദ്ധനവ് നിയന്ത്രിക്കുക
ക്ഷീരകർഷകർക്ക് പെൻഷൻ 5000 രൂപയാക്കുക
വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുക
മതിയായ നടപരിഹാരം ഉറപ്പുവരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകമോർച്ചവയനാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച 
ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലേക്കും – മിൽമ ഡയറിയിലേക്കും നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കേരളത്തിലെ ക്ഷീര കർഷകരിന്ന് വലിയ പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നത് പ്രത്യേകിച്ച് വയനാട്ടിൽ. മറ്റ് ജില്ലകളിൽ 10% മുതൽ 50% വരെ ലേക്കൽ സെയിൽ നടക്കുമ്പോൾ വയനാട്ടിൽ പൂർണ്ണമായും പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ മിൽമയിലെത്തുന്നു. തീറ്റപ്പുല്ലിന്റെ ക്ഷാമം രൂക്ഷമാവുകയും കാലിത്തീറ്റയുടെയും- ഫീഡ് ഒ സപ്ലിമെൻറിന്റെയും -വെറ്റിനറി മരുന്നുകളുടെയും ക്രമാധീതമായ വിലവർദ്ധനവ്, അന്യസംസ്ഥാനങ്ങളിൽ നിന്നുകൊണ്ടുവരുന്ന പശുക്കളുടെ അമിത വില, രോഗങ്ങൾ തുടങ്ങി് പ്രശ്നങ്ങൾ നിരവധിയാണ്. ഇതിൽ നിന്നും കർഷകന് രക്ഷനേടാൻ പാലിന് ഉത്പാദനച്ചിലവിന്റെ ആനുപാതികമായ് ലിറ്ററിന് 50 രൂപ തോതിലെങ്കിലും വിലവർദ്ധിപ്പിക്കാൻ തയ്യാറാവണം. സമസ്ത മേഖലയും വിലവർദ്ധനയിൽ പൊറുതിമുട്ടിയിട്ടും കർഷന്റെ പാൽവില 2017 ന് ശേഷം കൂട്ടിയിട്ടില്ല. നാലും ,അഞ്ചും രൂപ വർദ്ധനവുണ്ടായാൽ കർഷകന് ലഭിക്കുന്നത് കേവലം അൻപത് – അറുപത് പൈസ മാത്രമാണ്. എന്നത് ക്ഷീരമേഖയോടുള്ള സർക്കാറിന്റെ സമീപനം വ്യക്തമാക്കുന്നു. ക്ഷീരമേഖലയിലെ അധ്വാനഭരവും കാലിത്തീറ്റയുടെ ലഭ്യതക്കുറവും, വിലവർദ്ധവും ഗുണനിലവാരക്കുറവുo മിൽമയുടെയും സർക്കാരിന്റെയും വികലവും കർഷകദ്രോഹ ഇടപെടലും നിമിത്തം ഉപേക്ഷിച്ചു പോവുന്ന അവസ്ഥയാണ് ഈ സ്ഥിതി തുടർന്നാൽ സമീപ ഭാവിയിൽ ഈ മേഖല സമ്പൂർണ്ണ തകർച്ചയിലെത്തും. ഇത് മിൽക്ക് സൊസൈറ്റി ജീവനക്കാർ മുതൽ മന്ത്രി തലം വരെയും കാലിത്തീറ്റ കമ്പനികൾ, വെറ്റിനറി ജീവനക്കാർ തുടങ്ങി പ്രത്യക്ഷമായും പരോക്ഷമായും ഈ മേഖലയിലെ ആയിരക്കണക്കിന് ജീവനക്കാരും കുടുംബങ്ങളും വഴിയാധാരമാകും. യാഥാർത്ഥ്യം മനസ്സിലാക്കി കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം മിൽമയുടെയും ക്ഷീര വകുപ്പുദ്യോഗസ്ഥരുടെയും ആസ്ഥാനങ്ങൾ കാലിത്തൊഴുത്തുകളാക്കി മാറ്റാനും അതിലൂടെ സംസ്ഥാന സർക്കാറിന്റെ അനങ്ങാപ്പാറ നയത്തിന് തിരിച്ചടി നല്കാനും കർഷക മോർച്ച നേതൃത്വം നല്കുമെന്നും മുന്നറിയിപ്പ് നല്കി. ജി.കെ. മാധവൻ സ്വാഗതം പറഞ്ഞു. ആരോട രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. ജില്ല പ്രസിഡണ്ട്. കെ.പി.മധു. കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് . എം.കെ. ജോർജ്ജ് മാസ്റ്റർ . കർഷക മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ രവീ ന്ദ്രൻചക്കൂത്ത്.കെ.ശ്രീനിവാസൻ,പി.എം.അരവിന്ദൻ, കെ. സദാനന്ദൻ, പി.ജി ആനന്ദകുമാർ, ടീ ബോർഡ് മെമ്പർ ഇ.പി.ശിവദാസൻ മാസ്റ്റർ, കോഫി ബോർഡ് മെംബർ അരിമുണ്ട സുരേഷ്. സി.ബി മനോജ്, എന്നിവർ പ്രസംഗിച്ചു. എസ്.പി. ഓഫീസ് പരിസരത്തു നിന്നാരംഭിച്ച മാർച്ചിന് ബി.ജെ.പിയുടെയും കർഷക മോർച്ചയുടെയും നേതാക്കളായ .കെ. മോഹൻദാസ്. വിൽഫ്രഡ് ജോസ് കെ.എം. ബാഹുലേയൻ, എടക്കണ്ടി വേണു., ജയരാജൻ കുപ്പാടി  കെ ജെ പ്രമോദ് മധുസൂദനൻ പോരൂർ വിശ്വനാഥൻ പി എ സന്തോഷ് ബാബു പി പി പ്രജീഷ്.കെ.എം. കവിത എ.എസ്., ടി.എം. സുബീഷ് ,സുകുമാരൻ എം പി   സി.കെ. രാമകൃഷ്ണൻ, ഗോപാലകൃഷണൻ, രവീന്ദ്രൻ പാലാട്ട്. മനോഹരൻ ബത്തേരി, തുടങ്ങിയവർ  നേതൃത്വം നല്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *