May 14, 2024

ജില്ലാ സ്കൂൾ കായികമേളയിൽ കാട്ടിക്കുളത്തിന് കിരീടം

0
Img 20171014 Wa0032
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ബത്തേരി ഉപജില്ലക്ക് കിരീടം.
മീനങ്ങാടിയെ മലര്‍ത്തിയടിച്ച് കാട്ടിക്കുളം ജേതാക്കള്‍.
മാനന്തവാടി; തുടര്‍ച്ചയായി കഴിഞ്ഞ മൂന്ന് വര്‍ഷം വിജയക്കിരീടം സ്വന്തമാക്കിയ മീനങ്ങാടി ജി എച്ച് എസ് എസി നെ ബഹുദൂരം പിന്നിലാക്കി കാട്ടിക്കുളം ജി എച്ച് എസ് എസ് ഒമ്പതാമത് റവന്യു സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കി.അവസാനം വരെ ഇഞ്ചോടിഞ്ച് മത്സരം നടത്തിവന്നിരുന്ന ഉപജില്ലാ വിഭാഗത്തില്‍ ഫിനിഷിംഗ് പോയിന്റില്‍ മൂന്ന് പോയിന്റ് വിത്യാസത്തില്‍ ബേേത്തരി ഉപജില്ല കിരീടം നിലനിര്‍ത്തി.മുന്‍ വര്‍ഷം 396 പോയിന്‌റ് നേടി ഒന്നാം സ്ഥാനത്തെത്തിയ ബത്തേരി ഉപജില്ല ഈ വര്‍ഷം ആതിഥേയരുടെ മുന്നേറ്റത്തില്‍ 32 സ്വര്‍ണ്ണം,39 വെള്ളി,33 വെങ്കലം എന്നിവ നേടി 330 പോയിന്റുമായാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.മുന്‍ വര്‍ഷം 279 പോയിന്റ് മാത്രമുണ്ടായിരുന്ന മാനന്തവാടി ഉപജില്ല ഈവര്‍ഷം 34 സ്വര്‍ണ്ണം,34 വെള്ളി,31 വെങ്കലം എന്നിവ നേടി 327 പോയിന്റോടെ ബത്തേരിക്ക് തൊട്ടടുത്തെത്തി.മൂന്നാം സ്ഥാനത്തുള്ള വൈത്തിരി ഉപജില്ലക്ക് 123 പോയിന്റാണ്.17 സ്വര്‍ണ്ണം,13 വെള്ളി,12 വെങ്കലം എന്നിവ നേടിയാണ് 136 പോയിന്റോടെ കാട്ടിക്കുളം ജി എച്ച് എസ് എസ് ഓവറോള്‍ കിരീടം നേടിയത്.9 സ്വര്‍ണ്ണം,14 വെള്ളി,4 വെങ്കലം എന്നിവ നേടി 91 പോയിന്റോടെ മീനങ്ങാടി ജി എച്ച് എസ് എസ് രണ്ടാം സ്ഥാനത്തെത്തി.മുന്‍ വര്‍ഷം 112 പോയിന്റായിരുന്നു മീനങ്ങാടി നേടിയത്.മുന്‍ വര്‍ഷം 13 ാം സ്ഥനാത്തായിരുന്ന കാക്കവയല്‍ ജിഎച് എസ് എസ് 64 പോയിന്റ് നേടി മൂന്നാം സ്ഥാനവും മുന്‍ വര്‍ഷം ചിത്രത്തില്‍ തന്നെ ഇല്ലാതിരുന്ന ആതിഥേയരായ മാനന്തവാടി ജി വി എച് എസ് എസ് 31 പോയിന്റ് നേടി നാലാം സ്ഥാനത്തെത്തിയത് ഏറെ ശ്രദ്ധേയമായി.സമാപനചടങ്ങില്‍ വെച്ച് ജില്ലാ പഞ്ചായത് പ്രസിഡന്റ് ഉഷാകുമാരി വിജയികള്‍ക്ക് ട്രോഫികള്‍ നല്‍കി.മുന്‍സിപ്പാലിറ്റി വൈസ്‌ചെയര്‍ പെഴ്‌സണ്‍ പ്രതിഭാശശി അദ്ധ്യക്ഷം വഹിച്ചു.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *