April 28, 2024

സംരംഭകത്വ വെല്ലുവിളികളെ നേരിടാന്‍ യുവതലമുറ തയ്യാറാകണം; ഒ.ആര്‍.കേളു എം.എല്‍.എ

0
Employment Exchange
മാനന്തവാടി:നൂതനമായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനും യുവജനങ്ങള്‍ ധൈര്യം കാണിക്കണമെന്ന് ഒ.ആര്‍.കേളു എം.എല്‍.എ. പറഞ്ഞു. വിവരസാങ്കേതിക വിദ്യയിലും സാമ്പത്തിക രംഗത്തും വന്നുകൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ വെല്ലുവിളികളായി സ്വീകരിച്ച് തങ്ങള്‍ക്കനുകൂല്യമാക്കി മാറ്റാന്‍ യുവതലമുറയ്ക്ക് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും മാനന്തവാടി ടൗ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ സംരഭകത്വ മാര്‍ഗ്ഗ നിര്‍ദ്ദേശ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. എം.എല്‍.എ. സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.ആര്‍.രവികുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമന്‍ മുഖ്യ പ്രഭാഷണം നടത്തി. മാനന്തവാടി എംപ്ലോയ്‌മെന്റ് ഓഫീസര്‍ റ്റി.ജി.ബിജു, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഇ.മനോജ്, എംപ്ലോയ്‌മെന്റ് ഓഫീസര്‍ അബ്ദുള്‍ റഷീദ് എന്നിവര്‍ സംസാരിച്ചു. 
മാനന്തവാടി താലൂക്കിലെ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിക്കുന്നവര്‍, എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ക്ലബുകളിലെ വൊളന്റിയര്‍മാര്‍, സ്വയംതൊഴില്‍ സംരംഭകര്‍ തുടങ്ങിയവര്‍ക്കായാണ് സെമിനാര്‍ നടത്തിയത്ത്. പുത്തൂര്‍വയല്‍ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ട്രൈയിനര്‍ ആല്‍ബിന്‍ ജോണ്‍ ക്ലാസ്സെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *