May 6, 2024

മാതേതര ഇടങ്ങള്‍ വീണ്ടെടുക്കണം; പി ഇസ്മായില്‍

0
Ismail
 
പള്ളിക്കുന്ന്: വിവിധ മത വിശ്വാസികളും, വിശ്വാസികളല്ലാത്തവരും ഒന്നിച്ചിരിക്കുന്ന മതേതര ഇടങ്ങള്‍ നഷ്ടപ്പെടുന്നത് അപല്‍കരമാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി ഇസ്മായില്‍ അഭിപ്രായപ്പെട്ടു. ചുണ്ടക്കര സെന്റ് ജോസഫ് ദേവാലയത്തിന് കീഴില്‍ വണ്ടിയാമ്പറ്റയില്‍ സംഘടിപ്പിച്ച ക്രിസ്തമസ് പരിപാടിയില്‍ സന്ദേശ പ്രസംഗം നടത്തുകയായിരുന്നു. സ്രഷ്ടാവിനെ അറിയുകയും, സൃഷ്ടികളെ അറിയാതെ പോകുകയും ചെയ്യുന്ന വിശ്വാസം നിര്‍ത്ഥകമാണ്. ആരാധാന കാര്യങ്ങളില്‍ കണിശത പുലര്‍ത്തുന്നത് പോലെ മനുഷ്യന്റെ ദൈനംദിന വ്യവഹാരത്തിലും വിശ്വാസികള്‍ ജാഗ്രതപുലര്‍ത്തണം. മരണം, വിവാഹം, മതാഘോഷങ്ങള്‍, ഉല്‍സവങ്ങള്‍, നേര്‍ച്ചകള്‍ എന്നിവയെല്ലാം കേരളത്തിലെ മതേതര ഇടങ്ങളാണ്. ചില കേന്ദ്രങ്ങളില്‍ ഇത്തരം മതേതര ഇടങ്ങള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കയാണ്. ഇവ വീണ്ടെടുക്കേണ്ടത് അനിവാര്യമാണ്. നാനജാതി മതസ്ഥര്‍ ഒന്നിച്ചു പഠിക്കുന്ന വിദ്യാലയങ്ങളാണ് കേരളത്തിന്റെ മതേതര ഗേഹങ്ങള്‍. മതേതര സംസ്‌കാരത്തിന് കൈമോശം സംഭവിച്ചപ്പോള്‍ അവിടങ്ങളില്‍ വര്‍ഗ്ഗീയ പടര്‍ന്നു പന്തലിച്ചിട്ടുണ്ട്. ജോണി പരിയാത്ത് അധ്യക്ഷത വഹിച്ചു. ഫാ.തോമസ് പൊന്‍തൊട്ടിങ്ങല്‍, അനില്‍ പുന്നക്കല്‍, എം.ആര്‍ മൈക്കിള്‍, സുരേഷ് ബാബു, എസ്തപ്പാന്‍ തോപ്പില്‍, വാഴക്കല്‍ കുഞ്ഞേട്ടന്‍ സംസാരിച്ചു. മുതിര്‍ന്ന പൗരന്മാരെ ചടങ്ങില്‍ ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *