May 4, 2024

ഉണർവ്വില്ലാതെ ക്രിസ്തുമസ്സ് വിപണി

0
Img20171207195757
മീനങ്ങാടി: ക്രിസ്തുമസ്സിന് ദിവസങ്ങൾ ബാക്കി നിൽക്കെ ഉണർവ്വില്ലാതെ ക്രിസ്തുമസ്സ് വിപണി.
നോട്ടു നിരോധനവും ,GST യും ക്രിസ്തുമസ്സ് വിപണിയെയും സാരമായി ബാധിക്കുന്നുവെന്ന് വ്യാപാരികൾ. ക്രിസ്തുമസ്സിന് മുന്നോടിയായി ദിവസങ്ങൾക്ക് മുൻപേ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ വർണ്ണവൈവിധ്യത്താൽ തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങളും പുൽക്കൂടുകളും ക്രിസ്തുമസ് ട്രീയും വിപണനത്തിന് ഒരുങ്ങിയിരുന്നു.സ്റ്റാറുകളുടെ വിൽപ്പന  ഒഴിച്ച് നിർത്തിയാൽ പൊതുവെ  വിൽപ്പന കുറവെന്നാണ് വ്യാപാരികൾക്ക് പറയാനുള്ളത്.  രൂപഭംഗി വരുത്തി ഓരോ വർഷവും കടലാസിൽ തീർക്കുന്ന നക്ഷത്രങ്ങൾക്കായിരുന്നു മുൻ വർഷം വരെ ആവശ്യക്കാരേറെ ഉണ്ടായിരുന്നത്. എന്നാൽ മുൻപ് ഉപയോഗിച്ച കടലാസിൽ തീർത്ത നക്ഷത്രങ്ങൾ വീണ്ടും ഉപയോഗിക്കുന്നവരും, പുതിയ നക്ഷത്രങ്ങൾ വാങ്ങുന്നവരാകട്ടെ കടലാസിൽ തീർത്ത നക്ഷത്രങ്ങളെക്കാൾ ഇപ്പോൾ LED നക്ഷത്രങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും വ്യാപാരികൾ പറയുന്നു. ബൾബുകളുടെ എണ്ണവും, നക്ഷത്രങ്ങളുടെ വലുപ്പവും അനുസരിച്ചാണ് LED സ്റ്റാറുകൾക്ക് വില നിശ്ചയിക്കുന്നത്.150 രൂപ മുതൽ 2500 രൂപ വരെ വിലവരുന്ന LED സ്റ്റാറുകൾ ക്രിസ്തുമസ്സ് വിപണിയിലെത്തിയിട്ടുണ്ട്. ഉണ്ണിയേശു പിറന്നു വീണ ബെത്‌ലഹേമിലെ കാലിത്തൊഴുത്തിന്റെ പുനർനിർമ്മിതിയായ പുൽക്കൂടിനും, പുൽക്കൂട്ടിലെ ഉണ്ണീ ശോ, മറിയം, ഔസേപ്പ്, മൂന്ന് രാജാക്കൻമാർ, മാലഖമാർ, ആടുമാടുകളും, ആട്ടിടയനും, ഉൾപ്പെടുന്ന പുൽക്കൂടൊരുക്കണമെങ്കിൽ 500 രൂപ ക്ക് മുകളിലേക്ക് ചിലവ് വരുമെന്നതും ആവശ്യക്കാരേ പിന്നോട്ടടിക്കുകയാണ്.ഈ പ്രതിസന്ധികൾക്കിടയിലും വ്യാപാര സ്ഥാപനങ്ങളിൽ വർണ്ണ വിസ്മയം തീർക്കുന്ന ക്രിസ്തുമസ്സ്  കാഴ്ചകളാണ് വ്യാപാരികൾ ഒരുക്കിയിട്ടുള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *