April 29, 2024

റവന്യൂ രേഖകൾ ഇനി വിരൽതുമ്പിൽ

0
Coll
മാനന്തവാടി:റവന്യൂ രേഖകൾ ഇനി വിരൽതുമ്പിൽ. പ്രഖ്യാപനം  ജില്ലാ കലക്ടർ എസ്.സുഹാസ് മാനന്തവാടിയിൽ നിർവ്വഹിച്ചു.സംസ്ഥാനത്ത് ആദ്യമായാണ്  റവന്യൂ ഭൂരേഖകൾ ഓൺലൈൻ സംവിധാനത്തിലാവുന്നത്.സംസ്ഥാനത്തിന് തന്നെ വയനാട് ജില്ല മാതൃകയെന്നും ജില്ലാ കലക്ടർ.മൂന്ന് മാസത്തിനകം പട്ടികവർഗ്ഗ വകുപ്പുകൾ ഉൾപ്പെടെ മറ്റ് വകുപ്പുകളിലും ഓൺലൈൻ സംവിധാനം പ്രാവർത്തികമാക്കുമെന്നും കലക്ടർറവന്യൂ വകുപ്പ്  ഭൂരേഖ കമ്പ്യുട്ടർവൽക്കരണത്തിന്റെ ഭാഗമായുള്ള  ഓൺലൈൻ സംവിധാനം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയാണ് വയനാട് അതുകൊണ്ട് തന്നെ സംസ്ഥാനത്തിന് മാതൃകയായ ഓൺലൈൻ സംവിധാനം അടുത്ത മൂന്ന് മാസത്തിനുള്ളിൽ പട്ടികവർഗ്ഗ വകുപ്പ് ഉൾപ്പെടെ മറ്റ് വകുപ്പുകളിൽ കൂടി നടപ്പാക്കുമെന്നും ജില്ലാ കലക്ടർ എസ്.സുഹാസ് പറഞ്ഞു വൈത്തിരി താലൂക്ക്തല പ്രഖ്യാപനം 22നും ബത്തേരി താലൂക്ക്തല പ്രഖ്യാപനം 23 നും നടക്കും.ഇതോടെ വയനാട് ജില്ല സമ്പൂർണ്ണ  റവന്യൂ ഭൂരേഖ ഓൺലൈൻ സംവിധാനമായി മാറും.മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് അദ്ധ്യക്ഷത വഹിച്ചു. സബ്ബ് കലക്ടർ എൻ.എസ്.കെ.ഉമേഷ് ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഉഷാ വിജയൻ ,പി.തങ്കമണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പൈലി, നഗരസഭാ കൗൺസിലർ ശോഭരാജൻ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ടി.സോമനാഥൻ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *