April 29, 2024

മന്ത്രി കെ.കെ. ശൈലജടീച്ചര്‍ കുടുംബശ്രീയുടെ ‘സ്‌നേഹിത’ സന്ദര്‍ശിച്ചു

0
Snehitha 1
കല്‍പ്പറ്റ: കുടുബശ്രീയുടെ സ്‌നേഹിത ഹെല്‍പ് ഡെസ്‌ക് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു.അതിക്രമങ്ങള്‍ക്കും, ചൂഷണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും വിധേയരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇടത്താവളമായാണ് 'സ്‌നേഹിത' പ്രവര്‍ത്തിക്കുന്നത്. രണ്ട് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന സ്‌നേഹിത വഴി ഇതുവരെ 1300 ഓളം കേസുകള്‍ പരിഹരിച്ചിട്ടുണ്ട്. നിലവില്‍ പതിനൊന്ന്‍ ജീവനക്കാരാണ് ഇവിടെയുള്ളത്. സ്‌നേഹിതയുടെ കൗണ്‍സിലര്‍മാര്‍ വഴി ജില്ലയിലെ വിവിധ ആദിവാസി കോളനികളിലും സേവനം എത്തുന്നുണ്ട്. സ്‌നേഹിത മികച്ച പ്രവര്‍ത്തനമാണ് കാഴ്ച്ചവെയ്ക്കുതെന്നും ജില്ലയിലെ ഒറ്റപ്പെട്ട് പോയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ശക്തിപകരാന്‍ സ്‌നേഹിതക്ക് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. 
അതിക്രമങ്ങളെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയവര്‍ക്കും, യാത്രക്കിടയില്‍ ഒറ്റപ്പെട്ട് പോയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താത്കാലിക അഭയ കേന്ദ്രമാണ് സ്‌നേഹിത.
24 മണിക്കൂറും സ്‌നേഹിത പ്രവര്‍ത്തിക്കുന്നുണ്ട്. വൈദ്യസഹായം, നിയമ പരിരക്ഷ, പഞ്ചായത്ത്, പോലീസ്, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, സാമൂഹ്യ നീതി വകുപ്പ് തുടങ്ങിയവരുടെ നിര്‍ദ്ദേശങ്ങളും സഹായവും സ്‌നേഹിതക്കുണ്ട്.ഫ്രണ്ട് ഓഫീസ്, കോള്‍ സെന്റര്‍, കൗണ്‍സിലിംഗ് സൗകര്യം, താമസ സൗകര്യം, സര്‍വ്വീസ് പ്രൊവൈഡര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ സേവനം ഇവിടെ ലഭ്യമാണ്.
നിയമ സഹായം ഉറപ്പാക്കുക, കൗണ്‍സിലിംഗ്, താത്കാലിക അഭയം നല്‍കല്‍, അതിജീവനത്തിനും ഉപജീവനത്തിനും സഹായിക്കല്‍, മാനസിക പിന്തുണ നല്‍കല്‍, തുടര്‍ സേവനങ്ങള്‍ നല്‍കല്‍, സ്ത്രീ സുരക്ഷ – ലിംഗ സമത്വം – ഭരണഘടനാപരമായ അവകാശങ്ങള്‍, കടമകള്‍ എന്നിവയെ കുറിച്ച് അവബോധം സൃഷ്ടിക്കല്‍ തുടങ്ങിയ സഹായങ്ങള്‍ സ്‌നേഹിത ഉറപ്പാക്കുന്നുണ്ട്. കുടുംബശ്രീ സി.ഡി.എസുകളില്‍ പ്രവര്‍ത്തിക്കുന്ന ജെന്റെര്‍ റിസോഴ്‌സ് സെന്ററുകളില്‍ സ്‌നേഹിതയുടെ സേവനം ഉണ്ടായിരിക്കും. 
സ്ത്രീ ശാക്തീകരണത്തിന് ശക്തിപകരുന്ന്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ സ്‌നേഹിതയുടെ നേതൃത്വത്തില്‍ നടത്തും. സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ തുറന്ന് പറയാനും പങ്കിടാനുമുള്ള വേദിയൊരുക്കുകയാണ് സ്‌നേഹിതയിലൂടെ. സ്‌നേഹിത നമ്പര്‍ 04936202033.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *