May 14, 2024

വയനാട്ടിലെ ജലസംരക്ഷണത്തിന് പുതിയ ഗവേഷണ- പ്രായോഗിക പദ്ധതികളാണ് ലക്ഷ്യമെന്ന് കാർഷിക സർവ്വകലാശാല വി.സി

0
Dsc 0442
കൽപ്പറ്റ:ജലസംരക്ഷണത്തിന് പുതിയ ഗവേഷണ- പ്രായോഗിക പദ്ധതികളാണ് ലക്ഷ്യമെന്ന് കാർഷിക സർവ്വകലാശാല വി.സി.  കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിൽ ജല ദൗർലഭ്യം  രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുറഞ്ഞ ജല ഉപയോഗം കൊണ്ട്  കൂടുതൽ ഉല്പാദിപ്പിക്കുന്ന കൃഷിരീതികൾ അനുവർത്തിക്കേണ്ടതുണ്ടന്നും അതിനായി കാർഷിക സർവ്വകലാശാലയുടെ നേതൃത്വത്തിൽ പുതിയ സമ്പ്രദായം കർഷകരിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പുതിയതായി ചുമതലയേറ്റ വൈസ് ചാൻസലർ ഡോ: ആർ.ചന്ദ്രബാബു പറഞ്ഞു.

അമ്പലവയൽ ഗവേഷണ കേന്ദ്രത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
    കാലാവസ്ഥ വ്യതിയാനം കാർഷിക മേഖലയെ പ്രതികൂലമായി ബാധിച്ചതിനാൽ ഇവിടെ കാർഷിക കലണ്ടറിൽ മാറ്റം വരുത്തേണ്ടതുണ്ടന്നും ഉല്പാദനം കൂടിയതും കാലാവധി കുറഞ്ഞതുമായ വിളകൾ കൃഷിയിറക്കണം . അതിനായി കഴിഞ്ഞ കുറേ വർഷങ്ങളിലെ കാലാവസ്ഥ മാറ്റത്തെ കുറിച്ച് പഠനം നടത്തണം. ജലം കൂടുതൽ സംഭരിക്കുന്നതും കുറഞ്ഞ ഇല ഉപയോഗവും  ഉല്പാദനം കുടിയതുമായ നെൽകൃഷി വ്യാപിപ്പിക്കണം. നെൽകൃഷിയിൽ തന്നെ പരമ്പരാഗത ഇനങ്ങൾ തിരഞ്ഞെടുക്കണം. ജൈവ വൈവിധ്യ സംരംക്ഷണത്തിന് പരമ്പരാഗത വിത്തിനങ്ങൾ നല്ല മാർഗ്ഗമാണ്. കാർഷിക സർവ്വകലാശാല പരമ്പരാഗത നെല്ലിനങ്ങൾ ശേഖരിച്ച് അവയിൽ ഉല്പാദനക്ഷമതയും ജലസംഭരണ ശേഷിയുള്ളതുമായ പുതിയ ഇനങ്ങൾ വികസിപ്പിക്കും.
         പഴങ്ങളും കാർഷിക ഉല്പന്നങ്ങളും പാഴാക്കി കളയാത്ത സംസ്ഥാനമായി രാജ്യത്ത് കേരളം വളർന്നു കൊണ്ടിരിക്കുകയാണ്. കൂടുതൽ സംരംഭങ്ങൾ തുടങ്ങുന്നതിനും തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിനും സർവ്വകലാ ക്യാമ്പസിൽ ഇന്നവേഷൻ – ഇൻകുബേഷൻ കേന്ദ്രങ്ങൾ ആരംഭിക്കും. സർവ്വകലാശാല സംരംഭക സെൽ ഇതിന് നേതൃത്വം നൽകും. വയനാടിന്റെ കാർഷിക വികസനത്തിനും ജലസംരക്ഷണത്തിലധിഷ്ഠിതമായ കൃഷി രീതിക്കും വേണ്ടി പ്രത്യേക രൂപ രേഖ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് വിള ശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം വെള്ളപ്പൊക്കം , വരൾച്ച, കീടബാധ തുടങ്ങി ഉല്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ഗവേഷണം നടത്തുകയും അമ്പതോളം ശാസ്ത്ര വിദ്യാർത്ഥികളെ ഇതിലേക്ക് നയിക്കുകയും ചെയ്ത വ്യക്തിയാണ് ഡോ: ആർ. ചന്ദ്രബാബു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *