May 10, 2024

അന്താരാഷ്ട്ര പുഷ്പമേള: പൂപ്പൊലിക്ക് വർണ്ണാഭമായ തുടക്കം.

0
9a
അമ്പലവയൽ: പൂപ്പൊലി 2018 അന്താരാഷ്ട്ര പുഷ്പമേളക്ക് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ വർണ്ണാഭമായ തുടക്കം. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി കൃഷി മന്ത്രി വി.എസ്. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ

അമ്പലവയൽ ടൗണിൽ നടന്ന സാംസ്കാരിക ഘോഷയാത്രയിൽ കർഷകരും ജനപ്രതിനിധികളും അടക്കം നൂറ് കണക്കിനാളുകൾ അണി നിരന്നു. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായി അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒരുക്കുന്ന അഞ്ചാമത് പുഷ്‌പോത്സവമായ പൂപ്പൊലി-2018  സന്ദര്‍ശകര്‍ക്ക് കാഴ്ചകളുടെ വിരുന്നായി. ആദ്യദിനം തന്നെ ആയിരകണക്കിനാളുകളാണ് പൂപ്പൊലി നഗരിയിലെത്തിയത്. പുഷ്‌പോത്സവം കേമമാക്കുന്നതിനു മുന്‍ വര്‍ഷങ്ങളെക്കാൾ വലിയ പ്രചരണവും  തയാറെടുപ്പുകളാണ് നടത്തിയിരിക്കുന്നതെന്ന് ഗവേഷണകേന്ദ്രം മേധാവി ഡോ.പി. രാജേന്ദ്രന്‍ പറഞ്ഞു. രണ്ടായിരത്തില്‍പരം ഇനങ്ങളുള്ള റോസ് ഗാര്‍ഡന്‍, ആയിരത്തില്‍പരം സ്വദേശ-വിദേശ ഇനം ഓര്‍ക്കിഡുകള്‍, രണ്ടായിരം ഇനങ്ങളുള്ള ഡാലിയ ഗാര്‍ഡന്‍, വിശാലമായ ഗ്ലാഡിയോലസ് തോട്ടം, മാരിഗോള്‍ഡ് തോട്ടം, വെള്ളനിറത്തിലുള്ള പൂക്കള്‍ മാത്രമുള്ള ചന്ദ്രോദ്യാനം, രാക്ഷസരൂപം, ശില്‍പ്പങ്ങള്‍, കുട്ടികള്‍ക്കായുള്ള ഡ്രീം ഗാര്‍ഡന്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, പക്ഷിമൃഗാദികള്‍, അക്വേറിയം, കാക്ടേറിയം, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ വിവിധ മാതൃകകള്‍, പോളിഹൗസിലെ താമരക്കുളങ്ങള്‍, പുരാവസ്തുശേഖരം  എന്നിവ പൂപ്പൊലി ഗ്രൗണ്ടില്‍ സജ്ജമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍, അര്‍ധ-സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടേതുമായി  ഇരൂനൂറില്‍പരം സ്റ്റാളുകളും പൂപ്പൊലിയിൽ ഉണ്ട്.  സമാപനദിനമായ 18 വരെ എല്ലാ ദിവസവും വൈകുന്നരം നിലവാരമുള്ള കലാപരിപാടികള്‍ അരങ്ങേറും.
  പൂപ്പൊലിയുടെ ഉദ്ഘാടനം കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ നിർവ്വഹിച്ചു. വയനാട് ജില്ലയിലെ മികച്ച ആറ് കർഷകരെ ചടങ്ങിൽ ആദരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *