May 4, 2024

ആദിവാസികളുടെ കണ്ണീരൊപ്പി ട്രൈബല്‍ ജനമൈത്രി പോലീസ്

0
കല്‍പ്പറ്റ:ട്രൈബല്‍ ജനമൈത്രി പോലീസ് ജി്ല്ലയിലെ ആദിവാസി കോളനി സന്ദര്‍ശന പരിപാടി വിപുലമാക്കുന്നു. കഴിഞ്ഞവര്‍ഷം 2526 കോളനികളിലെത്തി ആദിവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ ജനമൈത്രി പോലീസ് ഇടപെട്ടിരുന്നു. വീടുകളുടെ നിര്‍മ്മാണം പാതി വഴിയില്‍ ഉപേക്ഷിച്ച കരാരുകാര്‍ക്കെതിരെയുള്ള നടപടികള്‍, ചൂഷണങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ തുടങ്ങി ലഹരി ഉപഭോഗത്തിനെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും ജനമൈത്രി പോലീസ് ഏറ്റെടുത്തിരുന്നു. ഈ വര്‍ഷം ജില്ലയിലെ മുഴുവന്‍ ആദിവാസി കോളനികളിലും ട്രൈബല്‍ ജനമൈത്രി പോലീസിന്റെ സേവനം ലഭ്യമാക്കുമെന്ന്‍ ജില്ലാ പോലീസ് മേധാവി അരുള്‍ ബി.കൃഷ്ണ അറിയിച്ചു. പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച കുട്ടികളെ കണ്ടെത്തി ഇവരെ സ്‌കൂളില്‍ എത്തിക്കാനും ജനമൈത്രി പോലീസ് മുന്നില്‍ നിന്നു. ജില്ലാ പോലീസ് മോധാവി, ഡി.വൈ.എസ്.പി മാര്‍ , പോലീസ് ഇന്‍സ്്‌പെക്ടര്‍മാര്‍ തുടങ്ങിയവരും കോളനി സന്ദരര്‍ശന പരിപാടിയില്‍ പങ്കെടുത്തിരുന്നു. കോളനിവാസികള്‍ക്ക് വൈദ്യസഹായം എത്തിക്കുന്നതിനും മെഡിക്കല്‍ ക്യാമ്പ്ുകള്‍ സംഘടിപ്പിക്കുന്നതിനും പ്രാധാന്യം നല്‍കി. അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് കോളനിവാസികളും ആ സംവിധാനത്തെ പ്രയോജനപ്പെടുത്തുന്നു. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകുന്നതിനായി വാഹന സൗകര്യം ലഭ്യമാക്കുന്നതിനും ട്രൈബല്‍ വകുപ്പുമായി ചേര്‍ന്ന്‍ ജനമൈത്രി പോലീസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അഭ്യസ്തവിദ്യരായ ഗോത്ര വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക്് പി.എസ്.സി ഒറ്റത്തവണ രജിസ്ര്‌ടേഷന്‍ നടത്തുന്നതിനും ജനമൈത്രി പോലീസിന്റെ സഹായ ഹസ്തമുണ്ട്. പോലീസ് സ്‌റ്റേഷനുകളില്‍ വഴിയാണ് പി.എസ്.സി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നത്. ആദിവാസി സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് വനിതാ പോലീസിന്റെ പ്ര്‌ത്യേക സേവനവുമുണ്ട്. യുവതി യുവാക്കളില്‍ വായനശീലം വളര്‍ത്തുന്നതിന് ഗോത്ര വായന കൂട്ടായ്മയും ഇത്തവണ രൂപ വത്കരിക്കും. ഇതിന് ആവശ്യമായുള്ള പുസ്തകങ്ങള്‍ പോലീസ് എത്തിക്കും. വായനമുറിയും കോളനികളില്‍ തയ്യാറാക്കും. ഒറ്റപ്പെട്ട ആദിവാസി കോളനികളില്‍ പ്രത്യേക നിരീക്ഷണവും ഊര്‍ജ്ജിതമാക്കുന്നുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *