May 4, 2024

കുറുവ ദ്വീപിൽ സന്ദർകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാനുള്ള നീക്കം അനുവദിക്കില്ല എഐവൈഎഫ്

0
മാനന്തവാടി: കുറുവ ദ്വീപിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നിക്കനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിൻമാറണമെന്ന് എ ഐവൈഎഫ് മാനന്തവാടി താലുക്ക് കമ്മറ്റി ആവശ്യപ്പെട്ടു. ഡിസംബർ 16ന് മുതൽ നിയന്ത്രണ വിധേയമായാണ് സഞ്ചാരികളെ ദ്വീപിൽ പ്രവേശിപ്പിക്കുന്നത്. നിയന്ത്രണം ഏർപ്പെടുത്തിയ നടപടി സഞ്ചാരികൾ അംഗീകരിക്കുകയും പ്രശ്നങ്ങളില്ലതെ സഞ്ചാരികൾ ദ്വീപിലെത്തി മടങ്ങുകയും ചെയ്യുന്നുണ്ട്. വയനാട് കനത്ത വരൾച്ചയും കാട്ടുതീ ഭീഷണിയും നേരിടുകയാണ്. ആനയുൾപ്പെടെയുള്ള വന്യമൃഗങ്ങൾ കുറുവ ദ്വീപിലെ പച്ചപ്പിനെയും വെള്ളത്തിനെയും അശ്രിയിച്ച് കഴിയുന്ന സമയത്തും
 വയനാടൻ വനങ്ങളിൽ  വരൾച്ചയും ജലക്ഷാമവും കരണം കഴിഞ്ഞ ദിവസം കാട്ടാന ചത്തിരിന്നു. ഇത്തരം ഗുരുതരമായ വിഷയങ്ങൾ നിലനിൽക്കുന്ന സമയത്ത് നിയന്ത്രണത്തിന് വിരുദ്ധമായി സഞ്ചാരികളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം അംഗികരിക്കാൻ കഴിയില്ല. ഇടതു മുന്നണിയുടെ പ്രകടനപത്രികയിൽ പറയുന്ന പരിസ്ഥിതി സൗഹൃദ ടൂറിസം മാത്രമേ കുറുവ ദ്വീപിൽ നടത്തൻ അനുമതി നൽകുവാൻ പാടുള്ളുവെന്നും എ ഐ വൈ എഫ് മാനന്തവാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
 അപുർവ്വ സസ്യങ്ങളുടെയും ഒർക്കിഡുകളുടെയും അവാസകേന്ദ്രമായ കുറുവയെ ടൂറിസത്തിന്റെ പേരിൽ നശിപ്പിക്കാൻ അനുവദിക്കില്ലന്നും കുറുവ ദ്വീപിലെ സന്ദർശകർക്ക് എർപ്പെടുത്തിയ നിയന്ത്രണം മറിക്കടക്കൻ അനുവിക്കില്ലന്നും കനത്ത വരൾച്ച കൊണ്ട് ജലശയങ്ങൾ വറ്റിവരളുന്ന സമയത്ത് ഇത്തരം നീക്കം നടത്തുന്നത് വനം സംരക്ഷണത്തിന്റെ ഭാഗമല്ലന്നും വനം നശിപ്പിക്കുന്നതിന് തുല്യമെന്നും യോഗം വിലയിരുത്തി.യോഗത്തിൽ അലക്സ് ജോസ് അധ്യക്ഷത വഹിച്ചു.രജിത്ത്കമ്മന, മഹേഷ്പനമരം, ഷിജു കൊമ്മയട്, ബക്കസ് എരുമതെരുവ്,അജേഷ്, റിയാസ്തിരുവാൾ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *