May 4, 2024

കറുത്ത ശനിയാഴ്ച:അപകട പരമ്പരകളിൽ നാല് മരണം: വയനാടിന് നൊമ്പരങ്ങളുടെ ദുരന്ത ദിനം

0
   കറുത്ത ശനിയാഴ്ച:അപകട പരമ്പരകളിൽ നാല് മരണം: വയനാടിന് നൊമ്പരങ്ങളുടെ ദുരന്ത ദിനം

സി.വി.ഷിബു.

കൽപ്പറ്റ: ശനിയാഴ്ച വയനാടിന് ദുരന്തവാർത്തകളുടെയും നൊമ്പരങ്ങളുടേയും  കറുത്ത ദിനമായിരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെയും അപകടപരമ്പരകളുടെ വാർത്തയാണ് കേൾക്കാനുണ്ടായിരുന്നത്. വയനാട്ടിൽ ബത്തേരി – കൽപ്പറ്റ റൂട്ടിലും ജില്ലക്ക് പുറത്തുമായി ഉണ്ടായ നാല് അപകടങ്ങളിൽ നാല് വയസ്സുകാരൻ ഉൾപ്പെടെ നാല് പേർ മരിക്കുകയും പതിനഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. '

കൊളഗപ്പാറ ഉജാല പടിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന നാല് വയസുകാരൻ ഉൾപ്പെടെ  രണ്ട് പേർ മരിച്ചു.  കാസർകോഡ് നീലേശ്വരം സ്വദേശിയായ അമൻ മൻസിലിൽ ഷബീറിന്റെ മകൻ അമാൻ (4 ) ,നബീർ ( 28 )  എന്നിവരാണ് മരിച്ചത് . കൂടെയുണ്ടായിരുന്ന നാല് പേർക്ക്  പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളെ  മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.. മൂന്ന് പേർ ബത്തേരി അസംപ്ഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴച       രാവിലെ 7.30 ടെയാണ് അപകടം. കൽപ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും ബത്തേരി ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എ 03 എ ബി 3735 കാറുമാണ് കൂട്ടിയിടിച്ചത്. 

   പിന്നീട് ഒമ്പതരയോടെ മീനങ്ങാടിക്കടുത്ത്   ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു.
വയനാട് മീനങ്ങാടി അത്തിനിലം 
പരേതനായ രാജന്റെ മകൻ കെ.ആർ രാഹുൽ (20)ആണ് മരിച്ചത്.അമിത വേഗതയാണ് അപകട കാരണമെന്നും, അതല്ല മറ്റൊരു വാഹനത്തെ തട്ടിയതാണ് അപകട കാരണമെന്നും നാട്ടുകാർ പറയുന്നു. മീനങ്ങാടി പോലീസ് അന്വേഷണമാരംഭിച്ചു.
3 വർഷം മുൻപ് കാക്കവയൽ സുധിക്കവലയിൽ സ്കൂട്ടറിൽ കാറിടിച്ചാണ് രാഹുലിന്റെ പിതാവ് രാജൻ മരണപ്പെട്ടത്.
 ഉച്ചയോടെ  സംസ്ഥാന പാതയില്‍ മാന്തടത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ച് സ്ത്രീ മരിച്ച വാർത്തയുമെത്തി..
വയനാട് കാക്കവയല്‍ സ്വദേശി തട്ടോട്ടില്‍ ഹസൈനാരുടെ ഭാര്യ  ഫാത്തിമ്മ(55)ആണ് മരിച്ചത്.
ഫാത്തിമ്മയുടെ ഭര്‍ത്താവ് ഹസൈനാര്‍(62)ബന്ധുക്കളായ
കാടാമ്പുഴ സ്വദേശി കണ്ണംതൊടി ഹൗസില്‍ താഹിറ(38)മകള്‍ അല്‍ഫ(10)മിനിലോറിയിലെ യാത്രക്കാരായ പഴഞി സ്വദേശി ജയപ്രകാശ്(56)എറണാംകുളം കോലഞ്ചേരി സ്വദേശി അമ്പാമറ്റത്തില്‍ സജീഷ്(36) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കുറ്റിപ്പുറം തൃശ്ശൂര്‍ പാതയില്‍ മേലേ മാന്തടത്ത് ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം.
വയനാട് ജില്ലയിൽ വർഷങ്ങളായി ഏറ്റവും കൂടുതൽ വാഹനാപകടങ്ങളും മരണവും നടക്കുന്ന റൂട്ടാണ് ബത്തേരി കൽപ്പറ്റ ദേശീയ പാത .

മാനന്തവാടി ദ്വാരകയിൽ ബത്തേരി സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഫർണ്ണിച്ചർ കടയിലേക്ക് ഇരച്ചു കയറിയും അപകടമുണ്ടായി. കാറിലുണ്ടായിരുന്നവർ കഷ്ടിച്ചാണ് പരിക്കേൽക്കാതെ രക്ഷഷെട്ടത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *