May 3, 2024

റേഡിയോ മാറ്റൊലി വയനാടിന്‍റെ മതേതര മുഖം – ശുചിത്വമിഷന്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ സി.വി.ജോയി

0
Fb Img 1527943125543
കേരളത്തിലെ ആദ്യ കമ്മ്യൂണിറ്റി റേഡിയോ പത്താം വയസ്സിലേക്ക്.
മാനന്തവാടി:
   മതേതരമുഖവും കര്‍ഷകരുമായുളള ആത്മബന്ധവുമാണ് റേഡിയോ മാറ്റൊലിയുടെ മുഖമുദ്രയെന്ന് ശുചിത്വമിഷന്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ സി.വി.ജോയി അഭിപ്രായപ്പെട്ടു. നാട്ടിന്‍പുറത്തെ നډകളിലേക്ക് ഇറങ്ങിച്ചെല്ലാനും നാടിന്‍റെ സ്പന്ദനമാകാനും മാറ്റൊലിയ്ക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. റേഡിയോ മാറ്റൊലിയുടെ ദശവാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിറവിന്‍റെ പത്താണ്‍ണ്ട് എന്ന പേരില്‍ 2019 മെയ് 31 വരെ ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. 
 
     റേഡിയോ മാറ്റൊലി മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ മോണ്‍.അബ്രഹാം നെല്ലിക്കല്‍ അധ്യക്ഷത വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉഷാ വിജയന്‍ മുഖ്യപ്രഭാഷണം നടത്തി.  ദശവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി കിടപ്പുരോഗികള്‍ക്ക് റേഡിയോ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ണടടട ഡയറക്ടര്‍ ഫാ.പോള്‍ കൂട്ടാല നിര്‍വ്വഹിച്ചു. പരിസ്ഥിതി വാരാചരണത്തോട് അനുബന്ധിച്ച് റേഡിയോ മാറ്റൊലി നിര്‍മ്മിച്ച ട്രൂ ലൈഫ് എന്ന ഹ്രസ്വചിത്രം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. വയനാടിന്‍റെ വിവിധ മേഖലകളില്‍ സവിശേഷ ശ്രദ്ധ പതിപ്പിച്ച വെളളമുണ്ടണ്‍ സ്വദേശി കുംഭ, കര്‍ഷകന്‍ ഷാജി എളുപ്പൂപ്പാറ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 
    മാനന്തവാടി പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് സുരേഷ് തലപ്പുഴ, മുന്‍ മാനേജിംഗ് കമ്മിറ്റി അംഗം മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, കണ്ടണ്‍ന്‍റ് മോണിറ്ററിംഗ് കമ്മിറ്റി അംഗം ആസ്യ പി.എം. എന്നിവര്‍ ആശംസകളര്‍പ്പിച്ചു. റേഡിയോ മാറ്റൊലി സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ.ബിജോ കറുകപ്പിളളി സ്വാഗതവും മാറ്റൊലിക്കൂട്ടം പ്രസിഡന്‍റ് ഷാജന്‍ ജോസ് നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *