April 27, 2024

ചുരത്തിൽ ഞായറാഴ്ച മുതൽ കെ.എസ്.ആർ.ടി.സി. ഓടി തുടങ്ങും

0
Img 20180622 Wa0247
ഞായറാഴ്ച്ച മുതൽ ചുരത്തിൽ കെ എസ് ആർ ടി സി ബസ് ഗതാഗതം പുനരാരംഭിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ.
കൽപ്പറ്റ: ഞായറാഴ്ച്ച മുതൽ ചുരത്തിലൂടെ കെ. എസ്.ആർ.ടി.സി ബസ് ഗതാഗതം  പുനസ്ഥാപിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ. കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായ വയനാട്ചുരത്തിൽ ചിപ്പിലി തോട് സന്ദർശനം നടത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരക്കു ഗതാഗതത്തിന് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കർശന നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്. എത്രയും പെട്ടന്നു തന്നെ ചുരം പൂർവ സ്ഥിതിയിലാക്കും.  അതുവരെ കെ എസ് ആർ ടി സി ബസ് കടത്തിവിടും .ഒരു സമയം ഒരു ദിശയിലേക്കു മാത്രമായിരിക്കും ഗതാഗതം നടത്തുക താൽക്കാലിക റോഡിൽ ടാറിങ്ങിന് വനം വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ല. പൂർണ്ണമായും ടാറിങ് നടത്താതെ തന്നെ ബസുകൾ കടത്തിവിടാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
ചുരത്തിലെ ബാക്കി പണികൾ പൂർത്തീകരിക്കാൻ മാസങ്ങൾ എടുക്കും .
ചുരുങ്ങിയത് 3 മാസമെങ്കിലും സമയം വേണ്ടിവരും .ചുരം പൂർവ സ്ഥിതിയിലാവാൻ
ചുരത്തിലെ അറ്റകുറ്റ പണികൾ മാത്രമല്ല വീതി കൂട്ടൽ കൂടി പരിഗണനയിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
ഭാവിയിൽ ഇത്തരത്തിലുള്ള ദുരവസ്ഥ ചുരത്തിലില്ലാതിരിക്കാനുള്ള മുൻകരുതലുകളും ചെയ്യുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു.
കൂടാതെ ചരക്ക് വാഹനങ്ങൾക്കും സ്വകാര്യ ബസുകൾക്കുമുള്ള നിയന്ത്രണം തുടരുമെന്നും ഇദ്ദേഹം പറഞ്ഞു. ഗതാഗത വകുപ് എകെ ശശീന്ദ്രൻ ,
എം.എൽ.എ മാരായ സി കെ ശശീന്ദ്രൻ, ജോർജ് എം തോമസ് ,പൊതുമരാമത്തു വകുപ്പിന്റെ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *