May 3, 2024

ചക്ക വിപണനം ക്ഷീരസംഘങ്ങളിലൂടെ നടപ്പാക്കണം: നാരായണ ഗൗഡ

0
Abc
അമ്പലവയൽ:- ചക്കക്ക് മികച്ച വിപണന സാധ്യത ഒരുക്കുന്നതിന് ക്ഷീര സംഘങ്ങളുടെ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന്   ഡോ: നാരായണ ഗൗഡ അഭിപ്രായപ്പെട്ടു. 
കേരള കാർഷിക സർവ്വകലാശാല അമ്പലവയൽ മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടന്നുവരുന്ന അന്താരാഷ്ട്ര ചക്ക മഹോത്സവത്തിന്റെ ഭാഗമായി  പ്രത്യേകം അനുവദിച്ച അഭിമുഖത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കർണാടക കാർഷിക സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ.നാരായണ ഗൗഡ .2011 – 12 കാലയളവിൽ 2000 കോടി രൂപയുടെ വരുമാനമാണ് ചക്ക ഉൽപന്നങ്ങളിലൂടെ രാജ്യത്തെ കർഷകർക്ക് ലഭിച്ചത്.രാജ്യന്തര തലത്തിൽ ചക്ക ഉൽപ്പന്നങ്ങൾക്ക് വളരെ വലിയ വിപണന സാധ്യത തിരിച്ചറിഞ്ഞതിലൂടെയാണ്  ആഗോളതലത്തിൽ ചക്കയും അനുബന്ധ ഉൽപ്പന്നങ്ങളും രാജ്യത്ത് വലിയ തോതിൽ നിർമ്മിക്കാൻ തീരുമാനിച്ചത്.
      രാജ്യത്ത് ചക്ക ഉൽപാദനത്തിൽ കേരളം വളരെയേറെ മുന്നിലാണെങ്കിലും ഉൽപാദിപ്പിക്കുന്നതിന്റെ പകുതിയിലധികവും നഷ്ടപ്പെടുന്നു.ഇത്തരത്തിൽ നഷ്ടപ്പെടാനുള്ള പ്രധാന കാരണം ജില്ലകളിൽ വിപണന കേന്ദ്രങ്ങളില്ലാത്തതാണ്.  കർഷകർക്ക് ചക്ക    ചന്തകളിൽ കൊണ്ടുപോയി വിൽക്കുന്നതിലൂടെ ഉൽപാദന ചെലവിന്റെ പകുതി പോലും ലഭിക്കാത്ത സാഹചര്യത്തിൽ കർഷകരെ ഉൽപാദനത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നു. ഇതു കൊണ്ട് ഗ്രാമങ്ങളിലെ പാൽ സൊസൈറ്റികളെ   ഉൾപ്പെടുത്തി ആഴ്ച്ചയിൽ രണ്ട് തവണ കർഷകരിൽ നിന്ന് ചക്ക സ്വീകരിക്കുകയും  ജില്ലകൾ തോറുമുള്ള വ്യവസായ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്യുന്നതിലൂടെ കർഷകരുടെ ചെലവ് കുറയുന്നു. ക്ഷീരസംഘങ്ങൾക്ക് വരുമാന വർദ്ധനവും കൂടുതൽ പേർക്ക് തൊഴിൽ സാധ്യതയും ഉണ്ടാകുന്നു. ഗ്രാമീണ മേഖലയിലെ സാധാരണക്കാർക്ക് കുടുംബ വരുമാനം വർദ്ധിക്കുകയും ചെയ്യും. പ്ലാവിനെയും ചക്കയെയും പ്രധാന വരുമാന സ്രോതസ്സായി കാണാൻ പുതിയ നടപടി വന്നാൽ സഹായമാകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. 
    കേരളത്തിൽ വളരെ കൂടുതൽ ചക്ക ഉൽപാദിപ്പിക്കുന്ന ജില്ലകളായ വയനാടും പാലക്കാടും ഉൾപ്പെടുത്തി കൊണ്ട് ഒരു വ്യവസായ കേന്ദ്രം സ്ഥാപിക്കണം. സമാന രീതിയിൽ മറ്റു ജില്ലകളെയും ഉൾപ്പെടുത്തി കേരളം മുഴുവൻ ചക്ക വ്യവസായ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലൂടെ കർഷകർക്ക് ചക്ക വിപണനം ചെയ്യാൻ സാധിക്കും. കേരള സർക്കാർ ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചതിലൂടെ ചക്കക്ക് പുതിയ മുഖം കൈവന്നിരിക്കുന്നു. കേരളത്തിന്റെ മാതൃക പിൻതുടർന്ന് സമാന രിതിയിൽ കർണ്ണാടകയിൽ ചക്ക ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് ഏറെ ശ്രമിക്കുന്നതായും നാരായണ ഗൗഡ പറഞ്ഞു.
     ചക്ക മഹോത്സവത്തോടനുബന്ധിച്ച് നടന്ന അന്താരാഷ്ട്ര സിമ്പോസിയത്തിൽ കർഷകർക്ക്   ബഹുവിധ വരുമാന മാർഗ്ഗമായ ചക്കയെന്ന വരദാനത്തെക്കുറിച്ചും അദ്ദേഹം പ്രഭാഷണം നടത്തി. വരൾച്ച, കൊടുങ്കാറ്റ്, ഭൂമി കുലുക്കം ,വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ   അതി ജീവിക്കാൻ കഴിവുള്ള ഏക വിളയാണ് പ്ലാവ് എന്നും ഡോ. നാരായണ ഗൗഡ പറഞ്ഞു.
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *