May 3, 2024

പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി ആയിരങ്ങള്‍ സംഗമിച്ച നാദിര്‍ഷ ഷോ

0
Pic 1749 Resized 1
പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി ആയിരങ്ങള്‍ സംഗമിച്ച നാദിര്‍ഷ ഷോ
കൽപ്പറ്റ: വയനാട്  ജില്ലയിലെ പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി കേരളാ മാപ്പിള കലാ അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംഗീതയാനം മെഗാ ഷോയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങള്‍ ഒഴുകിയെത്തി. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന പരിപാടി 
ചലച്ചിത്ര  താരവും, സംവിധായകനുമായ നാദിര്‍ഷ ഉദ്ഘാടനം ചെയ്തു. ദുരിതാശ്വാസ നിധിയിലേക്കുള്ള മാപ്പിളകലാ അക്കാദമിയുടെ സഹായം അദ്ദേഹം സംഘാടക സമിതി ചെയര്‍മാന്‍ എം പി നൗഷാദിന് കൈമാറി. അക്കാദമി പ്രസിഡന്‍റ് തലശ്ശേരി കെ റഫീഖ് അദ്ധ്യക്ഷത വഹിച്ചു. പരിസര പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്തപ്പോഴും പടിഞ്ഞാറത്തറയില്‍ മഴ മാറി നിന്ന് സംഗീത പെരുമഴ പെയ്തിറങ്ങി. പി എം എസ് പടിഞ്ഞാറത്തറയുടെ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണാഭമായ വെളിച്ച സംവിധാനവും 50,000 വാട്‌സ് ശബ്ദസംവിധാനവും, ഷാഡോ ക്രിയേഷന്‍സിന്‍റെ 200 സ്‌ക്വയര്‍ഫീറ്റിലുള്ള എല്‍.ഇ.ഡി സ്‌ക്രീനിലെ ലൈവ് കാഴ്ച്ചകളും വിശാലമായ ഓപ്പണ്‍ സ്റ്റേജും കാണികള്‍ക്ക് സംഗീതത്തോടൊപ്പം പുതിയൊരനുഭവമായി. സ്വന്തം സിനിമകളില്‍ നീന്നടക്കമുള്ള ഏതാനും ഗാനങ്ങള്‍ ആലപിച്ച നാദിര്‍ഷയും പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍  ഫിറോസ് ബാബുവും യേശുദാസിന്റെ ശബ്ദ സൗന്ദര്യത്താല്‍ ശ്രദ്ധേയനായ പിന്നണി ഗായകന്‍ ഷമീര്‍ കൊടുങ്ങല്ലൂര്‍, ചാനല്‍ പരിപാടികളിലെ നിറസാനിദ്ധ്യമായ അസ്മ കൂട്ടായി, ഷബ്‌ന അക്രം തുടങ്ങിയവരുടെ നേതൃത്വത്തില്‍ നിരവധി കലാകാരന്മാര്‍ വേദിയില്‍ പരിപാടികളവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ പി കെ അമീന്‍ പദ്ധതി വിശദീകരണം നടത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ മുഖ്യതിഥിയായിലരുന്നു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം പി നൗഷാദ്, നസീമ പൊന്നാണ്ടി, പി സി മമ്മൂട്ടി, കെ ഹാരിസ്, സി ഇ ഹാരിസ്, ഫിറോസ് ബാബു, നജീബ് പൊന്നോള്‍, റഷീദ് മൂവാറ്റുപുഴ, പി കെ ദേവസ്യ, സി കെ ഉസ്മാന്‍ഹാജി, കെ ജംഷീര്‍, ഹമീദ് വെള്ളമുണ്ട തുടങ്ങിയവര്‍ സംസാരിച്ചു. അക്കാദമി ജനറല്‍ സെക്രട്ടറി മുഹമ്മദ് അക്രം സ്വാഗതവും വര്‍ക്കിങ് കണ്‍വീനര്‍ ഷമീം പാറക്കണ്ടി നന്ദിയും പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *