March 19, 2024

സാമുവല്‍ മാര്‍ പീലക്‌സിനോസ് തിരുമേനിയുടെ ശ്രാദ്ധ തിരുനാള്‍

0
സാമുവല്‍ മാര്‍ പീലക്‌സിനോസ് തിരുമേനിയുടെ ശ്രാദ്ധ തിരുനാള്‍
മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസനത്തിന്റെ
മെത്രാപ്പോലീത്തയായിരുന്ന സാമുവല്‍ മാര്‍ പീലക്‌സിനോസ് തിരുമേനിയുടെ
34-ാം ശ്രാദ്ധ തിരുനാള്‍ 16, 17 തിയ്യതികളില്‍ നടത്തപ്പെടും. സെന്റ്
പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍
പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ക്‌നാനായ അതിഭദ്രാസനത്തിന്റെ കുര്യാക്കോസ്
മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ശുശ്രൂഷകള്‍ക്ക് പ്രധാന
കാര്‍മ്മികത്വം വഹിക്കും. 16ന് ബുധനാഴ്ച 5 മണിക്ക് കൊടിയേറ്റം, 6 മണിക്ക്
സന്ധ്യാപ്രാര്‍ത്ഥന, 6.30ന് കത്തീഡ്രല്‍ ദേവാലയത്തിലെ കുടുംബയൂണിറ്റുകളെ
പങ്കെടുപ്പിച്ചുകൊണ്ട് സുവിശേഷ ഗാനമത്സരം, 8.3ന് ആശീര്‍വാദം. പ്രധാന
തിരുനാള്‍ ദിനമായ 17ന് വ്യാഴാഴ്ച 7.30ന് പ്രഭാത പ്രാര്‍ത്ഥന, 8.15ന്
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന തീര്‍ത്ഥയാത്ര സംഘങ്ങള്‍ക്ക്
സ്വീകരണം, 8.30ന് വി.കുര്‍ബാന, 11.30ന് അനുസ്മരണ സമ്മേളനം, കത്തീഡ്രല്‍
ദേവാലയം സൗജന്യമായി പണിതുനല്‍കുന്ന ഭവനത്തിന്റെ താക്കോല്‍ ദാനം, 1
മണിക്ക് കൊടിയിറക്കലോടുകൂടി പെരുന്നാള്‍ സമാപിക്കും.
സ്വാഗതസംഘം യോഗത്തില്‍ ജോര്‍ജ്ജ് മനയത്ത് കോര്‍ എപ്പിസ്‌കോപ്പ അദ്ധ്യക്ഷത
വഹിച്ചു. ഫാ. മിഖായേല്‍ ജേക്കബ്, ഫാ. വിപിന്‍ കുരുമോളത്ത്, ഫാ. അതുല്‍
കുമ്പളംപൊയില്‍, സാബു പുത്തേത്ത്, എല്‍ദോ മഠയിക്കല്‍, ഏലിയാസ്
ഞണ്ടുകുളത്തില്‍, അനില്‍ കീച്ചേരിയില്‍, സാബു വരിക്കലായില്‍, ബിനു
മണ്ണിരിക്കല്‍, സോജിന്‍ മുള്ളന്‍കുഴി, പൗലോസ് ഞാറക്കുളങ്ങര പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *