April 28, 2024

കല്‍പ്പറ്റ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ മൈന്‍ ബ്രൈഡല്‍ ജ്വല്ലറി ഷോ 18 മുതൽ 21 വരെ.

0
Img 20190116 Wa0058
കല്‍പ്പറ്റ: മലബാര്‍ ഗ്രൂപ്പിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി കല്‍പ്പറ്റ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ മൈന്‍ ബ്രൈഡല്‍ ജ്വല്ലറി ഷോ നടത്തുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈമാസം 18, 19, 20, 21 തിയതികളിലാണ് ജ്വല്ലറി ഷോ നടക്കുക. മേളയില്‍ വജ്ജ്രാഭരണങ്ങളുടെയും പവിഴം, മുത്ത്, മരതകം, മാണിക്യം തുടങ്ങിയ നക്ഷത്ര കല്ലുകളില്‍ തീര്‍ത്ത ലൈറ്റ് വൈറ്റ് ആഭരണങ്ങളും ഇറ്റാലിയന്‍ വെള്ളി ആഭരണങ്ങളും വിവിധ ലോകോത്തര ബ്രാന്‍ഡുകളുടെ പ്രദര്‍ശനവും വില്‍പനയും നടക്കും. ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയും നിലവില്‍ കൈവശമുള്ള ആഭരണങ്ങള്‍ക്ക് ഫ്രീ മെയിന്റനന്‍സ് സൗകര്യവും ഉണ്ടാകും. മേള കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് വയനാട് ക്ലസ്റ്റര്‍ ഹെഡ് എം.ടി അബ്ദുല്‍ നാസര്‍, വി.എം അബൂബക്കര്‍, വിവി രാജേഷ്, മാനേജര്‍ വി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *