April 26, 2024

ഉപതിരഞ്ഞെടുപ്പ് നാളെ പ്രതീക്ഷയോടെ മുന്നണികള്‍

0
13.02.jpgnew
നെന്മേനി പഞ്ചായത്ത് മംഗലം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ്നാളെ.എല്‍.ഡി.എഫും,യു.ഡി.എഫും,ബി.ജെ.പിയും തമ്മില്‍ ത്രികോണമല്‍സരമാണ് വാര്‍ഡില്‍ നടക്കുന്നത്.വിജയിക്കുന്നയാള്‍ പഞ്ചായത്ത് പ്രസിഡണ്ടാക്കുന്നതാണ് ഉപതിരഞ്ഞെടുപ്പിന്റെ പ്രത്യേകത.മുന്‍ പ്രസിഡണ്ട് എല്‍.ഡി.എഫിലെ സി.ആര്‍.കറപ്പന്‍ രാജിവെച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ്.മൂന്നു മുന്നണികളും തമ്മില്‍ ത്രികോണമല്‍സരമാണ് വാര്‍ഡില്‍ നടക്കുന്നത്.സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ എല്‍.ഡി.എഫും പിടിച്ചെടുക്കാന്‍ യു.ഡി.എഫും ശ്രമിക്കുമ്പോള്‍ നിലമെച്ചപ്പെടുത്താനാണ് ബി.ജെ.പിയുടെ ശ്രമം.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 95 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിയായത്.പട്ടികജാതിവിഭാഗം സംവരണം ചെയ്ത പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് നിലവില്‍ ഒരംഗങ്ങളുമില്ല.ഈ സാഹചര്യത്തില്‍ നാളെ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ആരുവിജയിച്ചാലും പ്രസിഡണ്ടാകും.നിലവില്‍ ഭരണസമിതിയില്‍ എല്‍.ഡി.എഫിനാണ് ഭൂരിപക്ഷം.നാളെ രാവിലെ എഴുമണിമുതല്‍ അഞ്ചുമണിവരെ ചുള്ളിയോട് ഗവ.എല്‍.പിസ്‌കൂളിലാണ് പോളിംഗ്.പതിനഞ്ചിന് രാവിലെ പത്ത് മണിക്ക് വോട്ടെണ്ണലും നടക്കും.പരസ്യപ്രചരണത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് മുന്നണികള്‍ ഇന്നലെ കൊട്ടിക്കലാശവും നടത്തി.1554 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *