April 26, 2024

മേരി മാതാ കോളേജിൽ ദ്വിദിന വിവർത്തന ശില്പശാലയും ദേശീയ സെമിനാറും 15, 16 തീയതികളിൽ

0
മാനന്തവാടി: മേരി മാതാ ആർട്സ് ആൻഡ് സയൻസ്  കോളേജിലെ ഭാഷാ വിഭാഗങ്ങളുടെയും ഐ  ക്യു ഏ സി യുടെയും കേരള സൊസൈറ്റി ഫോർ ലിംഗ്വിസ്റ്റിക്  റിസർച്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ 2019 ഫെബ്രുവരി 15, 16 തീയതികളിൽ   കോളേജിൽ വച്ച്  'വിവർത്തനത്തിലെ നവീന സരണികൾ ' എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ സെമിനാറും വിവർത്തന ശില്പശാലയും സംഘടിപ്പിക്കുന്നു. പ്രശസ്ത ഭാഷാശാസ്ത്ര പണ്ഡിതനായ പ്രൊഫസർ  വേണുഗോപാലപ്പണിക്കർ സെമിനാർ  ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സർവകലാശാലാ ഇംഗ്ലീഷ് വകുപ്പദ്ധ്യക്ഷൻ ഡോ. കെ.എം ഷെരീഫ് മുഖ്യ പ്രഭാഷണം നടത്തും. ഉദ്ഘാടന സമ്മേളത്തിൽ പോണ്ടിച്ചേരി സർവകലാശാലയിലെ ഡോ മഹേഷ് മംഗലാട്ട് ആമുഖ പ്രഭാഷണവും പ്രിൻസിപ്പാൾ ഡോ സാവിയോ ജെയിംസ് അധ്യക്ഷത വഹിക്കും, മാനേജർ റവ.ഫാദർ ജോർജ് മൈലാടൂർ അനുഗ്രഹ പ്രഭാഷണം നടത്തും. ഐ  ക്യു എ സി കോ ഓർഡിനേറ്റർ ഡോ. മരിയ മാർട്ടിൻ ജോസഫ്, ടീച്ചിംഗ്  സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ. പി.പി. ഷാജു. നോൺ ടീച്ചിംഗ് അസോസിയേഷൻ സെക്രട്ടറി ശ്രീ ജെയിംസ് കെ.സി, കോളേജ് യൂണിയൻ ചെയർമാൻ ശ്രീ അഭിലാഷ് എം.എസ് എന്നിവർ ആശംസകളർപ്പിക്കും. ഡോ രാകേഷ് കാലിയ സ്വാഗതം പറയും. 
സെമിനാറിനോടനുബന്ധിച്ച് ബിഷപ്പ് മാർ എമ്മാനുവൽ പോത്തനാമൂഴി മെമ്മോറിയൽ പ്രഭാഷണ പരമ്പരയിലെ ഒന്നാമത്തെ പ്രഭാഷണം ചെന്നെ ഹിന്ദുസ്ഥാൻ ഡീംഡ് യൂണി വേഴ്സിറ്റിയിലെ ഇംഗ്ലീഷ് വകപ്പദ്ധ്യക്ഷൻ പ്രൊഫസർ പി. ഭാസ്കരൻ നായർ നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *