April 27, 2024

കർഷക രക്ഷ ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിലാപയാത്രയും കലക്ട്രേറ്റ് ധർണ്ണയും.

0
Img 20190312 Wa0141
കൽപ്പ= .. 
അഖിലേന്ത്യ കിസാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ കർഷകരെ സംരക്ഷിക്കുന്നതിന്  വിവിധ ആവശ്യങ്ങളുന്നയിച്ച്  കലക്ടറേറ്റിലേക്ക് വിലാപയാത്രയും  കലക്ട്രേറ്റ്   ധർണ്ണയും   നടത്തി.
സർഫാസി നിയമത്തിൽ നിന്ന് കർഷകരെ ഒഴിവാക്കുക, വന്യമൃഗശല്യത്തിന് ഉടൻ പരിഹാരം കാണുക, പ്രളയകെടുതി അനുഭവിക്കുന്ന കർഷകർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിലാപയാത്ര നടത്തിയത്.
     ഡി സി സി പ്രസിഡണ്ട് ഐ സി ബാലകൃഷ്ണൻ എംഎൽഎ  ധർണ്ണ  ഉദ്ഘാടനം ചെയ്തു. പാർലമെൻറ് തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ അവതരിപ്പിച്ച ബജറ്റിൽ കർഷകർക്ക് അനുകൂലമായ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പ്രതീക്ഷിച്ചു,എന്നാൽ അത് കാറ്റിൽ പറത്തി കൊണ്ടുള്ള പ്രവണതയാണ് ഉണ്ടായത്. ഇന്ന് കർഷകൻ ശ്വാസം മുട്ടുകയാണ്. സർഫാസി നിയമപ്രകാരം  ജപ്തി നോട്ടീസ് എത്തുന്നത് കർഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നു. ഈ സാഹചര്യം മുൻ നിർത്തി കർഷകരെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു.കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ജോഷി സിറിയക്ക് അധ്യക്ഷതവഹിച്ചു. അഖിലേന്ത്യ കിസാൻ  കോൺഗ്രസ് അംഗങ്ങളായ കെ കെ അബ്രഹാം, ബി.പി ആലി, എ.പി അപ്പച്ചൻ, സി.എം ബെന്നി, വി.എൻ ശശീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *