May 17, 2024

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം: കത്തോലിക്ക കോൺഗ്രസ്

0
Img 20190722 Wa0106.jpg
നടവയൽ:. വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടിയ വയനാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് കത്തോലിക്ക കോൺഗ്രസ് നടവയൽമേഖല പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. വന്യമൃഗശല്യം കാരണം വീടിനു പുറത്തറങ്ങാൻ കഴിയാത്ത സാഹചര്യമാണ് മിക്ക സ്ഥലങ്ങളിലും ഉള്ളത്. നാടും കാടും തമ്മിൽ വേർതിരിച്ച് വന്യമൃഗങ്ങൾ കാട്ടിൽ മാത്രം വസിക്കുന്നതിനും മനുഷ്യനും വളർത്തുമൃഗങ്ങൾക്കും നാട്ടിൽ സ്വൈര്യമായി ജീവിക്കുന്നതിനും സാഹചര്യം ഉണ്ടാകണം. വ ന്യമൃഗങ്ങൾ കാട്ടിൽ കൊള്ളാത്ത അവസ്ഥയിൽ പെരുകിയാൽ അവയുടെ എണ്ണം കുറയക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വന്യമൃഗങ്ങൾ നശിപ്പിക്കുന്ന വിളകൾക്കും മറ്റ് വസ്തുവകകൾക്കും നഷ്ടപരിഹാരം ഉടൻ നൽകണമെന്നും ആവശ്യപ്പെട്ടു.12 ഇടവകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുത്തത്. പനമരം സെന്റ് ജൂഡ് ഇടവക വികാരി ഫാ.ജോർജ്ജ് മുതിരക്കാലായിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ഡോ.കെ.പി.സാജു അദ്ധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടർ ഫാ.തോമസ് മൂലയിൽ മുഖ്യ പ്രഭാഷണം നടത്തി. രൂപത ജനറൽ സെക്രട്ടറി വർക്കി നിരപ്പേൽ വിഷയാവതരണം നടത്തി.സണ്ണി ചെറുകാട്ട്, സൈമൺ ആനപ്പാറ, ജെയിംസ് മറ്റത്തിൽ, ലൗലി ഇല്ലിക്കൽ, ആൻറണി വെള്ളംകുഴി ,വിൻസന്റ് ചേരുവേലിൽ, തങ്കച്ചൻ പന്നയക്കൽ, മേരി വെണ്ടനാനിക്കൽ, ചാക്കോ അയ്യാരപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *